രാജ്യ തലസ്ഥാനത്തെ വലയ്ക്കുന്ന വായു മലിനീകരണത്തിൽ മാപ്പു പറഞ്ഞ് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ. “ഡൽഹിയിലെ മലിനീകരണത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു,” എന്നാണ് മന്ത്രി പറഞ്ഞത്. അതോടൊപ്പം മുൻ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് മന്ത്രി ഉന്നയിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് 9-10 മാസത്തിനുള്ളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) കുറയ്ക്കുക എന്നത് അസാധ്യമാണ്. വായു മലിനീകരണം എന്ന രോഗം നമ്മൾക്ക് തന്നത് ആം ആദ്മി പാർട്ടിയാണ്. അത് പരിഹരിക്കാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും ഊർജിതമാക്കാനുള്ള ശ്രമമാണ് ബിജെപിയുടെ നേതൃത്വത്തിനുള്ള സർക്കാർ ചെയ്യുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
നിരത്തിലോടുന്ന വാഹനങ്ങളുടെ കാര്യത്തിലും കൃത്യമായ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിൻ്റെ ഭാഗമായി. കൃത്യമായ പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നൽകില്ലെന്ന് പരിസ്ഥിതി മന്ത്രി പറഞ്ഞു. നാളെ മുതൽ ഇത് നിലവിൽ വരുമെന്നും മന്ത്രി അറയിച്ചു.


