ഡോ. സിസ തോമസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറാക്കിയതിന് ശേഷമുള്ള ആദ്യ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗത്തില്‍ പങ്കെടുത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സര്‍വകലാശാല ബഡ്ജറ്റ് ഇന്ന് അംഗീകരിക്കും.
സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ നീണ്ടുനിന്ന സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനൊടുവിലെ സമവായത്തില്‍ സുപ്രീംകോടതി പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. യോഗ്യതകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നോ വിസി നിയമനം എന്നായിരുന്നു കോടതിയുടെ ചോദ്യം. അതേ എന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഉണ്ടായ സമവായം ജസ്റ്റിസ് സുധാന്‍ഷു ധൂലിയ കമ്മിറ്റിയെ അറിയിച്ചുവെന്ന് ചാന്‍സിലര്‍ കോടതിയില്‍ പറഞ്ഞു.സമവായം ഉണ്ടായത് ഗവര്‍ണര്‍ – മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ എന്ന് അറ്റോണി ജനറല്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഭാവിയിലും ഇത്തരം ചര്‍ച്ചകള്‍ തുടരണമെന്നായിരുന്നു സുപ്രീംകോടതി മറുപടി നല്‍കി. ഡിജിറ്റല്‍-സാങ്കേതിക സര്‍വകലാശാലകളിലെ വിസിമാരായി സിസാ തോമസിനെയും സജി ഗോപിനാഥിനെയുമാണ് സമവായത്തിലൂടെ നിയമിച്ചക്കുകയായിരുന്നു.



