“റഷ്യയുടെ നുണകളില്‍ മറ്റൊന്നുകൂടി”; പുടിന്റെ വസതിക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ആരോപണം തള്ളി സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വീട് ലക്ഷ്യമാക്കി യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യയുടെ വാദം തള്ളി വൊളോഡിമര്‍ സെലന്‍സ്‌കി. റഷ്യയുടെ സ്ഥിരം നുണകളില്‍ ഒന്ന് എന്നാണ് സെലന്‍സ്‌കി ഈ വാദത്തെ പരിഹസിച്ചത്.

“റഷ്യന്‍ ഫെഡറേഷനില്‍ നിന്ന് മറ്റൊരു നുണകൂടി. തലസ്ഥാനത്തോ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മുകളിലോ ആക്രമണം നടത്താനായി അവര്‍ വീണ്ടും ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു,” എന്നാണ് സെലന്‍സ്‌കി പറഞ്ഞത്.

എല്ലാവരും കരുതിയിരിക്കണമെന്നും തലസ്ഥാനത്ത് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. മറുപടി നല്‍കുമെന്ന തരത്തില്‍ പുടിന്‍ പ്രതികരിച്ചതിനാല്‍ പ്രത്യേകിച്ചും ആക്രമണങ്ങളെക്കുറിച്ച് ശ്രദ്ധിക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു.

മോസ്‌കോയ്ക്കും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിനുമിടയിലുള്ള പുടിന്റെ വീടിന് നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ആരോപിച്ചത്. പുടിന്റെ വസതി ലക്ഷ്യമാക്കി പതിച്ച 91 ഡ്രോണുകള്‍ വെടിവച്ചിട്ടെന്നും ലാവ്‌റോവ് പറഞ്ഞു.

ആക്രമണം നടന്ന പശ്ചാത്തലത്തില്‍, യുദ്ധം അവസാനിപ്പിക്കുന്നതിനായി നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ റഷ്യയുടെ നിലപാടില്‍ മാറ്റമുണ്ടാകുമെന്നും ലാവ്‌റോവ് പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെയാണ് വാദം തള്ളിക്കൊണ്ട് സെലന്‍സ്‌കി രംഗത്തെത്തിയത്. നാല് വര്‍ഷത്തോളമായി നീണ്ട് നില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തി വരുന്ന ശ്രമങ്ങളെ ഇത് ദുര്‍ബലപ്പെടുത്തിയെന്നും സെലന്‍സ്‌കി പറഞ്ഞു.

Hot this week

“കണക്കുകളില്‍ പൊരുത്തക്കേടുണ്ട്, ദേവസ്വം ബോര്‍ഡിന് സാമ്പത്തിക അച്ചടക്കമില്ല”; ആഗോള അയ്യപ്പ സംഗമത്തിൽ വിമർശനവുമായി ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റിനായി മതിയായ രേഖകള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്ന...

ഇറാനിയൻ കപ്പൽ ആക്രമണം ശ്രീലങ്ക മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിലെ അയൽരാജ്യങ്ങളും ഗൗരവമായി കാണേണ്ട കാര്യം: നമൽ രാജപക്സ

ഇറാനിയൻ കപ്പലിന് നേരെയുണ്ടായ യുഎസ് ആക്രമണം ശ്രീലങ്കയെ മാത്രമല്ല ബാധിക്കുന്നതെന്നും വിശാലമായ...

അമിത വണ്ണം കുറയുന്നില്ലേ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് അമിത വണ്ണത്തിന് കാരണമാകുന്നത്. മിക്ക...

സിറ്റുവേഷൻഷിപ്പും മെന്റൽ ട്രോമയും വേണ്ട! ലവ് വിത്ത് എക്സ്പയറി ഡേറ്റ്; എന്താണ് സൺ സെറ്റ് ക്ലോസ്?

പ്രണയത്തെക്കുറിച്ചുള്ള ഇന്നത്തെ ആശയം മാറിക്കൊണ്ടിരിക്കുകയാണ്. സിറ്റുവേഷൻഷിപ്പ് പോലെയുള്ള ഡേറ്റിങ് രീതികൾ പലപ്പോഴും...

Topics

ഇറാൻ കപ്പലിന് നേരായ യുഎസ് ആക്രമണം: 148 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ

ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ ദക്ഷിണ ഭാഗത്തുള്ള തീരത്ത് വച്ച് ഇറാൻ കപ്പലിന്...

അഭിഷേക് നാമ-വിരാട് കർണ ചിത്രം ‘നാഗബന്ധം’; ‘നമോ രേ’ ഗാനം മാർച്ച് 15ന്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ...

ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ; ദുബായ് വ്യോമപാത ഇന്ന് ഭാഗികമായി തുറക്കും

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ജിസിസി രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്കും, തിരിച്ചും കൂടുതൽ...
spot_img

Related Articles

Popular Categories

spot_img