സ്കൂളിൽ അവധി കിട്ടുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞ് വിദ്യാർഥി. അവധി ദിവസവും സ്കൂൾ പ്രവർത്തിക്കുന്നുവെന്നാണ് കുട്ടിയുടെ പരാതി. തന്റെ പേര് എവിടെയും പറയരുതെന്നും കുട്ടി പറഞ്ഞു. ആരോടും പറയില്ലെന്നും. വിഷയത്തിൽ ഇടപെടാമെന്ന് മന്ത്രി മറുപടി നൽകി. കുട്ടിയെ എപ്പോഴും ട്യൂഷന് വിടരുതെന്നും കളിക്കട്ടെ എന്നും രക്ഷിതാവിനോടും മന്ത്രി ഉപദേശം നൽകി.
എത്ര പറഞ്ഞാലും ചില പ്രധാന അധ്യാപകർക്ക് മനസിലാകുന്നില്ല. അവധി സമയത്തും ക്ലാസുകൾ നടത്തുകയാണ്. ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഞാനാണ്. കുട്ടികൾ നമ്പർ സംഘടിപ്പിച്ച് തന്നെ വിളിച്ച് അവധി കിട്ടാത്ത കാര്യം പറയുകയാണ്. കുട്ടികൾക്ക് അവധി നിഷേധിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് വിവിധ വിഷയങ്ങളിൽ പ്രതികരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.



