വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍,സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്

‘ആരോഗ്യം ആനന്ദം – വൈബ് 4 വെല്‍നസ്സ്’എന്ന പേരില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനില്‍ സംസ്ഥാനമാകെ പുതുവര്‍ഷത്തില്‍ മാത്രം പങ്കെടുത്തത് 10 ലക്ഷത്തോളം പേര്‍. ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്, വനിത ശിശു വികസന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു.

വൈബ് 4 വെല്‍നസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. രാവിലെ മുതല്‍ നിരവധി പരിപാടികളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്നത്. രാവിലെ തന്നെ മന്ത്രി വീണാ ജോര്‍ജ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി വ്യായാമത്തിനായി എത്തിയവരോട് ഒപ്പം ചേര്‍ന്നു. സൂംബ ടീമിനോടൊപ്പം മന്ത്രി നൃത്തം ചെയ്യുകയും ചെയ്തു.ആരോഗ്യവകുപ്പ് ജീവനക്കാരും ആയുഷ് വകുപ്പ് ജീവനക്കാരും തമ്മില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം, സൈക്ലിംഗ്, സ്‌കേറ്റിംഗ് റാലി, സുംബ, യോഗ, എയറോബിക്‌സ്, സ്റ്റെപ് ഡാന്‍സ് മുതലായ ഗ്രൂപ്പ് എക്‌സര്‍സൈസുകള്‍, നല്ല ഭക്ഷണ രീതികള്‍ പരിചയപ്പെടുത്തുന്ന സെഷനുകള്‍, സൗജന്യ ഡയറ്റ് കൗണ്‍സിലിങ് സേവനങ്ങള്‍ എന്നിവയായിരുന്നു പ്രധാന ഇനങ്ങള്‍. മാനസികാരോഗ്യം, നല്ല ഉറക്കം, സ്ലീപ് ഹൈജിന്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകളും ഉണ്ടായിരുന്നു.സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലും, 5416 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും, യോഗ ക്ലബുകളിലും അങ്കണവാടികളിലും, രാവിലെ 9 മുതല്‍ വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിരുന്നു. വൈബ് 4 വെല്‍നസ്സിലൂടെ നാല് മേഖലകളില്‍ ബോധവത്ക്കരണ പരിപാടികള്‍ക്കാണ് തുടക്കമിടുന്നത്. നല്ല ഭക്ഷണശീലം, വ്യായാമം പ്രോത്സാഹിപ്പിക്കല്‍, ഉറക്കവും വിശ്രമവും, മാനസിക സുസ്ഥിതി എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Hot this week

ഖുറാനില്‍ തൊട്ട് സത്യപ്രതിജ്ഞ; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി ചുമതലയേറ്റു

ന്യൂയോര്‍ക്ക് മേയറായി പുതുവത്സരദിനത്തില്‍ ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു....

രാജ്യത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം, ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകൾ 2027 മുതൽ ഓടിത്തുടങ്ങും

രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ. 2027 ലെ സ്വാതന്ത്ര്യ...

പുതുവർഷം; ഇന്ന് മുതൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ

പുതുവർഷ ദിനമായ ഇന്നു മുതൽ രാജ്യത്ത് പലവിധ മാറ്റങ്ങൾ. വേഗം തീരെ...

നാടെങ്ങും ആഘോഷം; പ്രതീക്ഷകളുമായി പുതുവർഷത്തിലേക്ക് ; വെൽക്കം 2026

2026-ന് നിറപ്പകിട്ടാർന്ന തുടക്കം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി...

‘യുക്രെയ്നെതിരായ യുദ്ധം ജയിക്കും’: പുതുവത്സര സന്ദേശത്തിൽ പുടിൻ

യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ വിജയിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പുതുവത്സരാഘോഷത്തിൽ...

Topics

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ; 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികകൾക്ക് നിരോധനം

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്”...

മലയാള സിനിമകൾക്കായി 2026 മുതൽ അവാർഡ്; മാക്ട-സിനിമ അവാർഡ് ഈ വർഷം മുതൽ

മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ മാക്ട...

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട്...
spot_img

Related Articles

Popular Categories

spot_img