ഖുറാനില്‍ തൊട്ട് സത്യപ്രതിജ്ഞ; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി ചുമതലയേറ്റു

ന്യൂയോര്‍ക്ക് മേയറായി പുതുവത്സരദിനത്തില്‍ ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു. മാന്‍ഹാട്ടനിലെ ഓള്‍ സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനില്‍ അര്‍ധരാത്രിയ്ക്കുശേഷമായിരുന്നു സത്യപ്രതിജ്ഞ. ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറാണ് മംദാനി.

രണ്ട് സത്യപ്രതിജ്ഞാചടങ്ങുകളാണ് പരമ്പരാഗതമായി ന്യൂയോര്‍ക്ക് മേയര്‍ക്കുള്ളത്. ആദ്യ സത്യപ്രതിജ്ഞാചടങ്ങ് സ്വകാര്യ ചടങ്ങാണ്. പുതുവര്‍ഷപ്പിറവിയില്‍ അര്‍ദ്ധരാത്രിയ്ക്കുശേഷമായിരുന്നു ആദ്യ ചടങ്ങ്. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് ആണ് മാന്‍ഹാട്ടനിലെ ഓള്‍ സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഖുറാനില്‍ തൊട്ടാണ് മംദാനി സത്യപ്രതിജ്ഞ ചെയ്തത്. ന്യൂയോര്‍ക്ക് നഗരത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്നും സത്യപ്രതിജ്ഞയ്ക്കുശേഷം മംദാനി പറഞ്ഞു.മംദാനിയുടെ ഭാര്യ രാമാ ദുവാജിയും അമ്മ മീരാ നായരും പിതാവ് മഹ്‌മൂദ് മംദാനിയും മറ്റ് കുടുംബാംഗങ്ങളും സ്ഥാനമൊഴിയുന്ന ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡമും ചടങ്ങില്‍ സംബന്ധിച്ചു. ഇന്ന് പ്രാദേശികസമയം ഉച്ചതിരിഞ്ഞ് ഒരു മണിക്ക് സിറ്റി ഹാളിന്റെ പടികളിലാണ് രണ്ടാമത്തെ സത്യപ്രതിജ്ഞാ ചടങ്ങ്. ഇത് പൊതുജനങ്ങള്‍ക്കായുള്ളതാണ്. സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് ചടങ്ങിന് നേതൃത്വം നല്‍കും.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img