പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍. സന്തോഷവും ക്ഷേമവും സമന്വയിപ്പിച്ച് ഭിന്നശേഷിക്കാരില്‍ പുതിയൊരു ആരോഗ്യകരമായ ജീവിതരീതി പരിപോഷിപ്പിച്ചെടുന്ന സ്ഥാപനമായി ഡിഫറന്റ് ആര്‍ട് സെന്ററിനെ വളര്‍ത്തിയെടുക്കുവാനാണ് പ്രോജക്ട് സ്‌മൈല്‍ പദ്ധതി നടപ്പിലാക്കുന്നത്.  ഇതിനായി 2026 വര്‍ഷം മുഴുവന്‍ ഭിന്നശേഷിക്കാരില്‍ ആത്മസംതൃപ്തിയുണ്ടാക്കുന്ന തരത്തിലുള്ള വിവിധ ഹാപ്പിനെസ് പരിപാടികള്‍ സംഘടിപ്പിക്കും. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന സൂചകങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വര്‍ഷാവസാനം ഒരു പഠനമായി അവതരിപ്പിക്കുകയും ചെയ്യും.  
പദ്ധതിയുടെ ഉദ്ഘാടനം അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കെയര്‍ നെറ്റ്‌വര്‍ക് ചെയര്‍മാനും സ്ഥാപകനുമായ ഡോ.എം.വി പിള്ള നിര്‍വഹിച്ചു. ഒഴിഞ്ഞപാത്രത്തില്‍ ടിയര്‍ ഇമോജി പേപ്പര്‍ കത്തിച്ചശേഷം സ്‌മൈലി ബോളുകള്‍ പ്രത്യക്ഷപ്പെടുത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.  കുട്ടികള്‍ സ്‌മൈലി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മഞ്ഞബലൂണുകള്‍ പറത്തിയും പദ്ധതിയെ സ്വാഗതം ചെയ്തു.  അവഗണിക്കപ്പെട്ടുകിടന്ന ഒരു സമൂഹം തങ്ങളുടെ കഴിവുകള്‍ കൊണ്ട് സമൂഹത്തില്‍ അറിയപ്പെടുന്ന വിധം മാറിവരുന്നത് മുന്നേറ്റത്തിന്റെ ലക്ഷണമാണെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. ഇത്തരത്തിലേയ്ക്ക് മാറുവാന്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എത്രമാത്രം അഭിനന്ദിച്ചാലും മതിവരില്ലെന്നും പുതുവര്‍ഷദിനത്തില്‍ തന്നെ സെന്റര്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ചു. സെന്ററിലെ ഹരിഗോവിന്ദ് അഭിനയിച്ച ടെലിഫിലിമിന്റെ ആദ്യ പോസ്റ്റര്‍ ചലച്ചിത്രതാരം സുധീര്‍ സുകുമാരന്‍ പ്രകാശനം ചെയ്തു.  ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍, ക്രിയേറ്റീവ് ഹെഡ് ഭരതരാജന്‍, സി.എഫ്.ഒ അശ്വതി നിഷാന്ത്, മാജിക് പ്ലാനറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു. 

Hot this week

മിന്നല്‍ വേഗതയിൽ പായും; പ്രൗഢിയും പ്രതാപവുമായി എന്‍ഫീല്‍ഡിന്റെ ഫ്‌ളൈയിങ് ഫ്‌ളീ സി6

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗത്തേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന...

‘കറുപ്പ്’ സിനിമയ്‌ക്കായി സിമ്പു പാടിയ ഗാനം ഒഴിവാക്കി; കാരണം വ്യക്തമാക്കി സംവിധായകൻ

സൂര്യ ആരാധകർ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് 'കറുപ്പ്’. കാത്തിരിപ്പിനൊടുവിൽ ആർജെ...

ചർച്ചയ്ക്കില്ല; വഴങ്ങാതെ ഇറാൻ, നിലപാട് കടുപ്പിച്ച് ട്രംപ്

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുഎസിൻ്റെ ഭീഷണികൾക്ക്...

രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകയറുന്ന 10 വന്ദേഭാരതുകളില്‍ 4 എണ്ണവും കേരളത്തിൽ ഓടുന്നത്

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സോണുകളിലും വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിട്ട് ദക്ഷിണ...

വേനൽ മഴ വേണ്ട അളവിൽ ലഭിക്കില്ല; സംസ്ഥാനത്ത് താപനില ഉയരുന്നു

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്....

Topics

ബോക്സ് ഓഫീസ് കീഴടക്കാൻ അവർ വരുന്നു; എൻടിആർ – പ്രശാന്ത് നീൽ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്, ഫസ്റ്റ് ഗ്ലിംപ്സ് മെയ്‌ 20ന്

തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രത്തിന്റെ...

ഭൂട്ടാനിൽ നിന്ന് വ്യാപക സിഗരറ്റ് കള്ളക്കടത്ത്; ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്

ആഡംബരവാഹനങ്ങൾ മാത്രമല്ല, ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വില വരുന്ന...

വിരുദുനഗർ സ്ഫോടനം: വനജ ഫയർ വർക്ക്സിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തമിഴ്നാട് വിരുദുനഗർ പടക്കനിർമാണശാലയിലെ സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ്...
spot_img

Related Articles

Popular Categories

spot_img