ശബരിമല സ്വർണക്കൊള്ള: കൂടുതൽ തെളിവ് തേടി SIT

ശബരിമല സ്വർണക്കൊള്ള കേസിൽ മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ കൂടുതൽ തെളിവ് തേടി എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

തന്റെ ജ്വല്ലറിയിൽ നിന്നും പിടിച്ചെടുത്തത് ശബരിമലയിൽ നിന്ന് കൊണ്ടുപോയതിന് തത്തുല്യമായ സ്വർണ്ണമാണെന്നാണ് ഗോവർധൻ വ്യക്തമാക്കിയിരുന്നത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്ന പി എസ് പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളും സംഘം കോടതിയെ അറിയിക്കും.

പി എസ് പ്രശാന്തിനെ വൈകാതെ വീണ്ടും വിളിച്ചു വരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിൽ നിന്ന് വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിലും അന്വേഷണം പുരോഗമിക്കുകയാണ്. ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പങ്കജ് ഭണ്ഡാരിയിൽ നിന്നും ഗോവർദ്ധനിൽ നിന്നും പിടിച്ചെടുത്ത സ്വർണ്ണവുമായി നടത്തുന്ന ശാസ്ത്രീയ പരിശോധന ഫലം നിർണ്ണായകമാകും. പാളികളിൽ നിന്നും രാസ ലായിനി ഉപയോഗിച്ച് സ്വർണ്ണം വേർ തിരിച്ചെടുത്താൽ പാളി രാസ ലായിനിയിൽ നശിക്കുകയാണ് ചെയ്യുക. അങ്ങനെയെങ്കിൽ പഴയ പാളിയുടെ അളവിലുള്ള പുതിയ ചെമ്പ് പാളികളിൽ വീണ്ടും സ്വർണ്ണം പൂശി ശബരിമലയിൽ സ്ഥാപിച്ചുവെന്നാണ് എസ്ഐടിയുടെ പ്രധാന സംശയം.

Hot this week

ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ്

ബാങ്ക് തട്ടിപ്പ് കേസിൽ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ്...

കല്യാൺ ജ്വല്ലേഴ്സ്- INCA അവാർഡ് ഏപ്രിൽ 15ന്

ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA...

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപ്

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന്...

മഴവിൽ വലയത്തിനുള്ളിൽ ഇൻഡി​ഗോ വിമാനം; വിസ്മയമായി പൈലറ്റ്സ് ഗ്ലോറി പ്രതിഭാസം

വിമാനത്തിന്റെ നിഴൽ മേഘങ്ങളിൽ പതിയുമ്പോൾ, ആ നിഴലിനു ചുറ്റും മഴവില്ലിന്റെ നിറങ്ങളോടുകൂടിയ...

വിനയചന്ദ്രിക കവിതാ പുരസ്‌കാരം കെ. ഡി.ഷൈബു മുണ്ടയ്ക്കലിന്

വിഖ്യാത കവി ഡി വിനയചന്ദ്രന്റെ സ്മരണക്കായി സെന്റര്‍ ഫോര്‍ ആര്‍ട്ട്‌ ആന്‍ഡ്‌...

Topics

തളരാത്ത വിശ്വാസവും പ്രതീക്ഷയും; റമദാൻ പുണ്യം തേടി പലസ്തീൻ ജനത

 ലോകമെമ്പാടും പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ്റെ വരവറിയിച്ചുകൊണ്ടുള്ള മാസപ്പിറവിക്ക് ആരംഭമായിരിക്കുകയാണ്. യുദ്ധത്തിന്‍റെ കരിനിഴൽ...

ഞെട്ടാൻ റെഡി ആയിക്കോ! ഗീതു മോഹൻദാസ് -യഷ് ചിത്രം ‘ടോക്സിക്’ ടീസർ ഫെബ്രുവരി 20ന്

'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്' എന്ന ഗീതു മോഹൻദാസ്...
spot_img

Related Articles

Popular Categories

spot_img