റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് എൻട്രി, വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയും അവതരിപ്പിക്കും

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ നിശ്ചലദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തിരഞ്ഞെടുത്തത്.

‘സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം, സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്’ എന്നിവയിൽ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദേശം. സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്’ എന്ന തീമിൽ സംസ്ഥാനം അവതരിപ്പിക്കുന്നത് ‘വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും,ആത്മനിർഭർ കേരള ഫോർ ആത്മ നിർഭർ ഭാരത്’എന്ന വിഷയമാണ് .

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ ആശയമനുസരിച്ച് കേരള ടാബ്ലോയുടെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത് ജെ എസ് ചൗഹാൻ ആൻഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ്. 17 സംസ്ഥാനങ്ങളാണ് ഈ വർഷം കർത്തവ്യപഥിൽ ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്.

കേരളത്തിന് പുറമേ അസം, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്,മധ്യപ്രദേശ്,മഹാരാഷ്ട്ര, മണിപ്പൂർ, നാഗാലാൻഡ്, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരിയും ജമ്മു- കാശ്മീരും വിവിധ മന്ത്രാലയങ്ങളുമാണ് ഫ്ലോട്ടുകളുമായി കർത്തവ്യപഥിൽ അണിനിരക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെയാണ് കേരളം ടാബ്ലോ അവതരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

Hot this week

ഞെട്ടാൻ റെഡി ആയിക്കോ! ഗീതു മോഹൻദാസ് -യഷ് ചിത്രം ‘ടോക്സിക്’ ടീസർ ഫെബ്രുവരി 20ന്

'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്' എന്ന ഗീതു മോഹൻദാസ്...

ലഞ്ച് ബോക്‌സുകള്‍ ആരോഗ്യകരമാകട്ടെ; അബുദാബിയില്‍ സ്‌കൂള്‍ ഭക്ഷണത്തിന് പുതിയ നിയന്ത്രണങ്ങള്‍

അബുദാബിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണങ്ങളില്‍ കര്‍ശന നിയന്ത്രണം. വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന്...

AI പണി തെറിപ്പിക്കും! അടുത്ത ഒന്നര വർഷത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് യുഎസ് സംരംഭകൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ ദ്രുതഗതിയിലുള്ള പുരോഗതി കാരണം അടുത്ത 12 മുതൽ 18...

ചൈനീസ് ബഹിരാകാശ നിലയത്തിൽ വിളവെടുപ്പിന് പാകമായി ‘സ്പേസ് തക്കാളി’

ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലെ തക്കാളി തോട്ടം വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്.വെറും തക്കാളിയല്ല,...

ഇനിയാവശ്യം ട്രംപിൻ്റെ അനുമതി ; ഇറാനെ യുഎസ് ഈ ആഴ്ച തന്നെ ആക്രമിക്കുമെന്ന് റിപ്പോർട്ടുകൾ

മിഡിൽ ഈസ്റ്റിൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളുമടങ്ങിയ സൈനിക വിന്യാസം വൻതോതിൽ നടക്കുന്ന സാഹചര്യത്തിൽ...

Topics

രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുത്; സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുതെന്ന് സർക്കാർ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ....

ഡാലസിൽ  കെ.ഇ.സി.എഫിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനം സംഘടിപ്പിക്കുന്നു

കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്  ഡാലസിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ...

ഇന്ത്യയിൽ എല്ലാ മേഖലകളിലും AI വ്യാപിപ്പിക്കും: സുന്ദർ പിച്ചൈ

:ഇന്ത്യയിലെ ആരോഗ്യ സംരക്ഷണം, കൃഷി, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ എല്ലാ മേഖലകളിലും ആർട്ടിഫിഷ്യൽ...
spot_img

Related Articles

Popular Categories

spot_img