കാർത്തികേയൻ മാണിക്കം ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ 

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ചെയർമാനായി കാർത്തികേയൻ മാണിക്കം നിയമിതനായി. രണ്ടു ഘട്ടങ്ങളിലായി ചെയർമാനായിരുന്ന പി ആർ രവി മോഹന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നിയമനം.

ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന കാർത്തികേയന് ബാങ്കിങ് ഓപ്പറേഷൻ, റിസ്ക് മാനേജ്മെന്റ്, റെഗുലേറ്ററി കംപ്ലയിൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ക്രെഡിറ്റ് മോണിറ്ററിംഗ്, റിക്കവറി, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നീ മേഖലകളിലായി 36 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ചിട്ടുള്ള കാർത്തികേയൻ റീട്ടെയിൽ, അഗ്രികൾച്ചർ, എംഎസ്എംഇ ഫിനാൻസിംഗ്, സിഎസ്ആർ, മാർക്കറ്റിംഗ് വിഭാഗങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്.

ഇന്ത്യൻ ബാങ്കിൽ വിവിധ സീനിയർ ലീഡർഷിപ്പ് പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം തമിഴ്‌നാട് ഗ്രാമ ബാങ്ക്, ബിഒഐ സ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോർഡ് അംഗമായും സ്റ്റാർ യൂണിയൻ ഡൈച്ചി ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാങ്കിങ് മേഖലയിലുള്ള കാർത്തികേയന്റെ പരിജ്ഞാനം സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിനും ഉപഭോക്തൃ സേവനത്തിന്റെ മികവ് ശക്തിപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് ഇസാഫ് ബാങ്ക് അറിയിച്ചു.

Hot this week

സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ ഗോവയെ 102 റൺസിന് തകർത്ത് കേരളം

സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ വിജയത്തോടെ മത്സരങ്ങൾ പൂർത്തിയാക്കി കേരളം. 102...

ക്ലിഫ്റ്റൺ സെൻ്റ് ഗ്രീഗോറിയോസ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ഉജ്വല വിജയം

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ  വാർഷിക  ഫാമിലി...

സംവിധായകൻ ഷംസു സൈബയുടെ അറസ്റ്റിൽ ചോദ്യങ്ങളുമായി ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് നേരിട്ട് ഹാജരാകും

അഭിലാഷം സിനിമാസംവിധായകൻ ഷംസു സൈബയുടെ അറസ്റ്റിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് ഹൈക്കോടതിയിൽ...

ബിബിൻ ജോർജ് ചിത്രം ‘I C U'(ഐ സി യു) വീഡിയോ ഗാനം...

ബിബിൻ ജോർജ്,ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിബിൻ ജോർജ് വർഗീസ് സംവിധാനം...

കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനം ഇന്ത്യയിലേക്കും?നിർണായക നീക്കവുമായി കേന്ദ്രസർക്കാർ

ഓസ്ട്രേലിയയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ....

Topics

സണ്ണി ജോസഫിനെ KPCC അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല; ഹൈക്കമാൻഡുമായി ചർച്ച നടത്തി

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സണ്ണി...

‘ഇരുളിൽ നിന്നും പുതിയൊരധ്യായം തുടങ്ങുന്നു’; ശിവജിത്ത് നായകനാകുന്ന ബ്രഹ്‌മാണ്ഡ ആക്ഷൻ ചിത്രം, മോഷൻ പോസ്റ്റർ പുറത്ത്

 'എആർഎം', 'പെരുങ്കളിയാട്ടം' എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധാന സഹായിയായിരുന്ന അഭിനവ് ശിവൻ...

ടി20 ലോകകപ്പ്: സൂപ്പര്‍ 8 ചിത്രം തെളിയുന്നു; ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങള്‍

ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പര്‍ 8 ചിത്രം തെളിയുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത്...
spot_img

Related Articles

Popular Categories

spot_img