അൻവറിൻ്റെ യുഡിഎഫ് പ്രവേശന സാധ്യതകള്‍ മങ്ങിയിട്ടില്ലെന്ന സൂചന നല്‍കി കെപിസിസി പ്രസിഡൻ്റ്;അൻവറിന് ജനങ്ങള്‍ക്കിടയില്‍ ബന്ധങ്ങളുണ്ടെന്ന് വോട്ടിലൂടെ തെളിയിച്ചു

നിലമ്പൂർ: അന്‍വറിന്റെ യുഡിഎഫ് പ്രവേശന സാധ്യതകള്‍ മങ്ങിയിട്ടില്ലെന്ന സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. “സർക്കാരിനെതിരെ ശക്തമായ കാര്യങ്ങള്‍ ഉന്നയിച്ചാണ് അന്‍വർ രാജിവെച്ചത്. അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ ബന്ധങ്ങളുണ്ടെന്ന് വോട്ടിലൂടെ തെളിയിച്ചു. ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റില്ലല്ലോ,” സണ്ണി ജോസഫ് പറഞ്ഞു.

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. “അന്‍വറിനെ തള്ളുമോ കൊള്ളുമോ എന്ന് ആലോചിച്ച് തീരുമാനിക്കും. അടഞ്ഞ വാതില്‍ വേണമെങ്കില്‍ തുറക്കാം. പിന്നെന്തിനാ താക്കോല്‍, അത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

അതേസമയം, പിണറായിസത്തിനെതിരെയുള്ള വോട്ടാണ് പിടിച്ചുകൊണ്ടിരിക്കുന്നതെന്ന് പി.വി. അന്‍വർ പ്രതികരിച്ചു. വോട്ട് പിടിക്കുന്നത് എല്‍ഡിഎഫ് ക്യാംപില്‍ നിന്നാണെന്ന് അന്‍വർ വ്യക്തമാക്കി. നടക്കുന്നത് പിണറായിസവും ജനകീയസവും തമ്മിലുള്ള പോരാട്ടമെന്നും അന്‍വർ പറഞ്ഞു. “ഞാന്‍ പറയുന്ന പിണറായിസം കേരളം മുഴുവന്‍ നിലനില്‍ക്കുകയാണ്. മലയോര വിഷയം 63 മണ്ഡലങ്ങളില്‍ സജീവമാണ്. വന്യജീവി വിഷയത്തില്‍ പരിഹാരമുണ്ടാക്കാതെ 2026ല്‍ എളുപ്പത്തില്‍ സർക്കാർ രൂപീകരിക്കാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല. മലയോര മേഖലയിലെ മുഴുവന്‍ കർഷക സംഘടനകളേയും കൂട്ടി ശക്തമായ ഇടപെടല്‍ നടത്തും. ശക്തമായ നിലപാട് സ്വീകരിച്ചാല്‍ യുഡിഎഫിന് ഒപ്പം. അല്ലെങ്കില്‍, ഇവിടെ ഒരു ജനകീയ മൂന്നാം മുന്നണിയായി ഈ വിഷയം ഉയർത്തിക്കാട്ടി മുന്നോട്ട് പോകും. കണ്ണടച്ച് ഇരുട്ടാക്കുന്നതിന് പകരം കണ്ണ് തുറന്ന് കാണാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായാല്‍ എല്ലാവർക്കും നല്ലത്,” അന്‍വർ പറഞ്ഞു.

Hot this week

അത് എങ്ങനും നോട്ട് ഔട്ട് ആയിരുന്നെങ്കില്‍ വിവാദം കത്തുമായിരുന്നു; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍

ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ്...

ധാർമ്മികതയിൽ നിന്നുള്ള ഒളിച്ചോട്ടം; ഒപ്പൺഹൈമറിനെയും നോളനെയും വിമർശിച്ച് ജെയിംസ് കാമറോൺ

മികച്ച സംവിധായകനും ചിത്രത്തിനുമടക്കം 7 ഓസ്കറുകൾ നേടിയ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ‘ അന്വേഷണം ശരിയായ ദിശയില്‍ നടക്കണം; സര്‍ക്കാരില്‍ പ്രതിക്ഷ ‘ ; ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് കോട്ടയം...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: ജില്ലാ കളക്ടര്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജില്ലാകളക്ടര്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട്...

ഈസി കുക്ക് പരിപാടികളൊക്കെ ഓക്കെ; ജിഞ്ചർ ഗാർളിക് പേസ്റ്റുകൾ സൂക്ഷിക്കണം!

ഈസി കുക്കിന്റെ കാലമാണല്ലോ ഇത്. ജോലിത്തിരക്കുകളാണ് അതിൽ പ്രധാന കാരണം. ഈ...

Topics

അത് എങ്ങനും നോട്ട് ഔട്ട് ആയിരുന്നെങ്കില്‍ വിവാദം കത്തുമായിരുന്നു; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍

ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ്...

ധാർമ്മികതയിൽ നിന്നുള്ള ഒളിച്ചോട്ടം; ഒപ്പൺഹൈമറിനെയും നോളനെയും വിമർശിച്ച് ജെയിംസ് കാമറോൺ

മികച്ച സംവിധായകനും ചിത്രത്തിനുമടക്കം 7 ഓസ്കറുകൾ നേടിയ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: ജില്ലാ കളക്ടര്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജില്ലാകളക്ടര്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട്...

ഈസി കുക്ക് പരിപാടികളൊക്കെ ഓക്കെ; ജിഞ്ചർ ഗാർളിക് പേസ്റ്റുകൾ സൂക്ഷിക്കണം!

ഈസി കുക്കിന്റെ കാലമാണല്ലോ ഇത്. ജോലിത്തിരക്കുകളാണ് അതിൽ പ്രധാന കാരണം. ഈ...

ഗാസയിൽ സമാധാനം പുലരുമോ? വെടിനിർത്തലിന് അനുകൂല നിലപാടുമായി ഹമാസ്; അടിയന്തര ചർച്ചയ്ക്ക് തയ്യാറെന്ന് പ്രസ്താവന

ഗാസ ഇസ്രയേൽ സംഘർഷത്തിൽ 60 ദിവസത്തെ വെടിനിർത്തലിനോട് അനുകൂല നിലപാടുമായി ഹമാസ്....

മഴക്കെടുതിയിൽ വലഞ്ഞ് ഉത്തരേന്ത്യ; മരണസംഖ്യ ഉയരുന്നു, മേഘ വിസ്ഫോടനങ്ങളിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നോർത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത മഴ നാശം...

നിപ: പ്രതിരോധനടപടികളുമായിആരോഗ്യവകുപ്പ്; കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിൽ...

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്.കോഴിക്കോട്, മലപ്പുറം, പാലക്കാട്...
spot_img

Related Articles

Popular Categories

spot_img