നിങ്ങളുടെ ഫോണിൽ സ്പൈ ആപ്പുകൾ ഉണ്ടോയെന്നറിയാൻ ഈ വഴികൾ നോക്കാം!

നമ്മുടെയൊക്കെ ഫോണിൽ ഏതെങ്കിലും സ്പൈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ആരെങ്കിലും നമ്മളെ നിരീക്ഷിക്കുന്നുണ്ടെങ്കിലോ? നമ്മുടെ സ്വകാര്യ സംഭാഷണങ്ങളൊക്കെ മറ്റാരെങ്കിലും നമ്മളറിയാതെ ഇൻസ്റ്റാൾ ചെയ്ത ഈ ആപ്പുകളിലൂടെ ശേഖരിക്കുന്നുണ്ടെങ്കിലോ? ഇതിലൂടെ നമ്മളെ പിന്തുടരാനോ മറ്റ് തെറ്റായ ഉദ്ദേശങ്ങൾക്ക് ​​വേണ്ടി ഉപയോഗിക്കാനോ സാധ്യതയുണ്ട്. നിങ്ങളുടെ ഫോണിൽ ആരെങ്കിലും സ്പൈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്ന് നിങ്ങൾക്ക് ഈ വഴികളിലൂടെ എളുപ്പത്തിൽ മനസിലാക്കാം.

സ്പൈ ആപ്പുകൾ നിങ്ങളുടെ ഫോണിൻ്റെ പ്രകടനത്തിൽ വലിയ മാറ്റമുണ്ടാക്കും. അതിനാൽ, ഫോണിലെ ചാ‍ർജ് തീരുന്നതിൻ്റെ ദൈർഘ്യം, ഡാറ്റ ഉപയോ​ഗം, ഫോൺ ചൂടാവുന്നതിൻ്റെ സമയം തുടങ്ങിയവ നിരന്തരം നിരീക്ഷിക്കുക. ഇത്തരത്തിൽ എന്തെങ്കിലും പ്രകടമായ മാറ്റം തോന്നുകയാണെങ്കിൽ ഏത് ആപ്പാണ് കൂടുതൽ ചാ‍‌ർജ്, ഡാറ്റ തുടങ്ങിയവ ഉപയോഗിക്കുന്നതെന്ന് നോക്കുക. സെറ്റിങ്സിലെ ഡാറ്റ യൂസേജ്, ബാറ്ററി തുടങ്ങിയവയിൽ നിന്ന് ഇത് മനസിലാക്കാനാകും. ആപ്പുകൾ തുറക്കുമ്പോഴോ ഫോൺ ചെയ്യുമ്പോഴോ ഒക്കെ എന്തെങ്കിലും തരത്തിലുള്ള ക്ലിക്കിങ് സൗണ്ടുകളോ മറ്റോ കേൾക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക.ഈ ആപ്പുകൾ നിയമാനുസൃത ആപ്പുകളെ പോലെ പെരുമാറി നിങ്ങളുടെ ഫോണിൽ ചിലപ്പോൾ കടന്നുകൂടിയിട്ടുണ്ടാകാം. ഫോണുകളിൽ സെറ്റിങ്സിൽ ആപ്പിൽ കയറി ഏതൊക്കെ ആപ്പുകളാണ് ഉള്ളതെന്ന് പരിശോധിക്കുക. സിസ്റ്റം സ‍ർവീസ്, ഡിവൈസ് ഹെൽത്ത് തുടങ്ങിയ പേരുകളിലുള്ള ആപ്പുകൾ സംശയാസ്പദമാണ്. കൂടാതെ ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ തുടങ്ങിയവയ്ക്ക് അനുമതിയുള്ള ആപ്പുകൾ ഏതൊക്കെയെന്നും ഉറപ്പുവരുത്തുക.സ്പൈ ആപ്പുകൾക്ക് ശേഖരിച്ച ഡാറ്റകൾ കൈമാറുന്നതിനായി ഒരു അക്കൗണ്ട് ആവശ്യമാണ്. അത്തരത്തിൽ പരിചയമില്ലാത്ത ഏതെങ്കിലും അക്കൗണ്ടുകൾ നിങ്ങളുടെ ഫോണിലുണ്ടോ എന്ന് നിരീക്ഷിക്കുക. നിങ്ങൾക്കറിയാത്ത ഇ-മെയിൽ അക്കൗണ്ടുകളോ, ക്ലൗഡ് സ‍ർവീസുകളോ, മെസേജിങ് ആപ്പുകളോ ഫോണിലുണ്ടോ എന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ ഇ-മെയിലിലേക്ക് ഏതെങ്കിലും തരത്തിലുള്ള ലോ​ഗിൻ നോട്ടിഫിക്കേഷനുകളോ, പാസ്‌വേ‍ർഡ് റീസെറ്റ് റിക്വസ്റ്റുകളോ വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുന്നതു നല്ലതാണ്.

സ്പൈ ആപ്പുകൾക്ക് പ്രവ‍ർത്തിക്കുന്നതിനായി ഫോണിൽ നിരവധി പെ‍ർമിഷനുകൾ ആവശ്യമുണ്ട്. അതിനാൽ പെ‍ർമിഷനുകൾ നൽകിയ ആപ്പുകൾ ഏതൊക്കെയാണെന്നും സെറ്റിങ്ങ്സും പരിശോധിക്കുക. നിങ്ങളറിയാതെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഓപ്ഷൻ ഡിസേബിൾ ആക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.ചില സ്പൈ ആപ്പുകൾ റിമോട്ട് സെർവറുകൾ ഉപയോ​ഗിച്ചാകും ആശയവിനിമയം നടത്തുന്നത്. നെറ്റ്‌വ‍ർക്ക് മോണിറ്ററിങ് ടൂളായ വയ‍ർഷാർക്കോ മറ്റോ ഇതിനായി ഉപയോ​ഗിക്കുക.

Hot this week

കടമില്ലാത്തതും ഒരു പ്രശ്നമാണോ? ക്രെഡിറ്റ് സ്കോർ എങ്ങനെ ഉണ്ടാക്കും !

വായ്പയെടുക്കാൻ ഇന്ന് നിരവധി വഴികളുണ്ട്. ബാങ്കുകളും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും മത്സരിച്ച്...

യുവേഫ ചാംപ്യൻസ് ലീഗിൽ വമ്പന്മാർക്ക് വിജയത്തുടക്കം; ന്യൂകാസിലിനെ മറികടന്ന് ബാഴ്സലോണ

ചാംപ്യന്മാരുടെ പോരിൽ സിറ്റിക്കും ബാഴ്സയ്ക്കും ആവേശജയം. സെൻ്റ് ജെയിംസ് പാർക്കിൽ വിജയകാഹളം...

ചില മോശം ശീലങ്ങള്‍ ആരോഗ്യം നശിപ്പിക്കുന്നത് കാണുമ്പോള്‍ വേദനിക്കുന്നു: കാർത്തി

തമിഴ് നടന്‍ റോബോ ശങ്കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കാർത്തി. മോശപ്പെട്ട...

ഹൃദയപൂർവം സിനിമയെ വിമർശിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തിയ ഹൃദയപൂർവം സിനിമയെ വിമർശിച്ച് ഡോ....

റഷ്യയിൽ വീണ്ടും വൻ ഭൂചലനം, റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

റഷ്യയിൽ വീണ്ടും വൻ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിൻ്റെ പ്രദേശത്താണ് ഭൂചലനം...

Topics

കോംഗോയില്‍ എബോള വ്യാപനം; 31 പേര്‍ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന

കോംഗോയില്‍ ഈ മാസം എബോള ബാധിച്ച് 31 പേര്‍ മരണമടഞ്ഞതായി ലോകാരോഗ്യ...

ഇന്ത്യയുടെ ആകാശക്കരുത്ത് വിടപറയുന്നു; മിഗ് 21 വിമാനങ്ങളുടെ ഡീകമ്മീഷൻ ഇന്ന്

ആറ് പതിറ്റാണ്ട് കാലം ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ് 21 വിമാനങ്ങളുടെ...

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പ; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പ. വിദേശികൾ ഉൾപ്പെടെ 3,500 പ്രതിനിധികൾ...
spot_img

Related Articles

Popular Categories

spot_img