ഒരു പത്ത് മിനിറ്റ്,ഭക്ഷണം ഇപ്പോ കഴിച്ച് തീർത്തേക്കാം!വെറുതെ റിസ്ക് എടുക്കല്ലേ

എത്ര നേരമായി ഭക്ഷണം കൊണ്ടിരിക്കുന്നു , ഒന്ന് പെട്ടന്ന് കഴിച്ചു തീർക്കരുതോ?, ഇതിനി ഏതുകാലത്ത് കഴിച്ച് തീരാനാ, ഒരു പത്തുമിനിറ്റ് ഇപ്പോ പാത്രം കാലിയാക്കാം. ഭക്ഷണം പെട്ടെന്നു കഴിക്കുന്നവരും, പതുക്കെ കഴിക്കുന്നവരും തമ്മിലുള്ള എത്രയെത്ര വാക്കു തർക്കങ്ങൾ കേട്ടിരിക്കുന്നു. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ സമയത്തിന് ഭക്ഷണം കഴിക്കുന്നുണ്ടോ, എന്തൊക്കെ കഴിക്കുന്നുണ്ട് എന്ന് മാത്രമല്ല അവ എങ്ങനെ കഴിക്കുന്നു എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ജോലിത്തിരക്കോ, മറ്റ് അത്യാവശ്യങ്ങളോ പരിഗണിച്ച് പെട്ടെന്ന് ഭക്ഷണം അകത്താക്കുന്ന നിരവധിപ്പേരുണ്ട്. അത്തരക്കാർ ഏറെ സൂക്ഷിക്കണം. സമയം ലാഭിക്കാനുള്ള നിങ്ങളുടെ എളുപ്പപ്പണി ആരോഗ്യത്തിന് എട്ടിൻ്റെ പണിയാകും തരിക.അതെ, പെട്ടന്ന് ഭക്ഷണം അകത്താക്കുന്ന ശീലം അത്ര നല്ലതല്ല. ഈ ശീലം ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.കഴിക്കുന്ന ഭക്ഷണം ദഹന പ്രക്രിയയിലൂടെ വിഘടിച്ച് പോഷകങ്ങളെ ശരീരത്തിന് നൽകുന്നു. 10 മിനിറ്റോ അതില്‍ കുറവോ സമയത്തിനുളളില്‍ ഭക്ഷണം കഴിക്കുന്നെങ്കിൽ അത് ദഹന പ്രക്രിയയെ തടസപ്പെടുത്തും. തിരക്കിട്ട് കഴിക്കുന്നത് മൂലം ഭക്ഷണം ശരിയായി ചവച്ചരയ്ക്കാൻ സാധിക്കില്ല.

ഭക്ഷണം ശരിയായി ചവച്ചരച്ചില്ലെങ്കിൽ അത് ആമാശയത്തിലേക്ക് വലിപ്പമേറിയ ഭക്ഷണ ഘടകങ്ങൾ കടന്നുചെല്ലാൻ അത് കാരണമാകും. ഇത് ആമാശയത്തിലും കുടലിലും ഭക്ഷണം വിഘടിപ്പിക്കുന്നതിന് തടസം സൃഷ്ടിക്കും. ദഹനക്കേടുപോലുള്ള അസുഖങ്ങൾക്ക് അത് കാരണമാകുന്നു. അതുപോലെ തന്നെ വലിയ ഭക്ഷണ പദാർഥങ്ങളെ വിഘടിപ്പിച്ച് പോഷകങ്ങളെ വേർതിരിക്കാൻ ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം വര്‍ധിക്കുന്നതും അപകടമാണ്. നെഞ്ചെരിച്ചിലും മറ്റ് അസ്വസ്ഥതകൾക്കും ഇതിടയാക്കും. പെട്ടെന്ന് കഴിച്ചു തീർക്കുന്ന ഭക്ഷണ രീതി, പൊണ്ണത്തടി, മെറ്റബോളിക് സിൻട്രോം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. അതു മാത്രമല്ല ആസ്വദിച്ച് രുചി അറിഞ്ഞ് കഴിച്ചില്ലെങ്കിൽ അത് ഹോർമോണുകളെ വരെ സ്വാധീനിക്കും. അമിതമായി ഭക്ഷണം കഴിക്കുന്ന സാഹചര്യവും ഉണ്ടായേക്കാം. ഉയര്‍ന്ന ട്രൈഗ്ലിസറൈഡുകള്‍, രക്ത സമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും തേടിവരും.

ഭക്ഷണം ആവശ്യത്തിന് സമയമെടുക്ക് ആസ്വദിച്ച് കഴിക്കുക. ഭക്ഷണ സമയത്ത് ടിവി കാണൽ, ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കുക. നന്നായി ചവച്ചരച്ച് സാവധാനം ഭക്ഷണം കഴിക്കുക. ആരോഗ്യത്തിന് ഗുണകരമെന്ന് മാത്രമല്ല, രുചിയറിഞ്ഞ് കഴിക്കുമ്പോൾ വളരെ കുറച്ച് ഭക്ഷണത്തിലൂടെ തന്നെ സംതൃപ്തി കണ്ടെത്താൻ സാധിക്കും.

Hot this week

ചൂരൽമല ദുരന്തം; ദുരന്തബാധിതരുടെ ഭക്ഷ്യ കൂപ്പണുകൾ നാളെ വിതരണം ചെയ്യും

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മുടങ്ങിയ ഭക്ഷ്യ കൂപ്പൺ വിതരണം നാളെ ആരംഭിക്കും. 1000...

കൊല്ലത്ത് എ.കെ. ഹഫീസ് കോൺഗ്രസ് മേയർ സ്ഥാനാർഥി

എ.കെ. ഹഫീസിനെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്. എ.കെ. ഹഫീസ് മുൻ...

സംസ്ഥാനത്ത് എസ്ഐആർ വിവരശേഖരണത്തിന് തുടക്കം; ആദ്യ ഘട്ടത്തിൽ തന്നെ പണി മുടക്കി വെബ് സൈറ്റുകൾ

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് തുടക്കമായി. തിരുവനന്തപുരത്തും...

കേരള എക്സ്പ്രസ്സിൽ അതിക്രമം നേരിട്ട പെൺകുട്ടിയുടെ നിലയിൽ മാറ്റമില്ല; സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഗുരുതര സുരക്ഷാ വീഴ്ച

കേരള എക്സ്പ്രസ്സിൽ അതിക്രമം നേരിട്ട തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ...

റഷ്യയിലെ പ്രധാന എണ്ണ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി യുഎസ്; ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

റഷ്യയിലെ പ്രധാന എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂകോയിലിനും യുഎസ് ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെ...

Topics

പാലും പഴവും കൈകളിലേന്തി;സംഗതി സൂപ്പറാ, പക്ഷെ ഇവ ഒരുമിച്ച് കഴിച്ചാൽ !

പാലും പഴവുമൊക്കെ ഇഷ്ടപ്പെടാത്തവർ അധികം കാണില്ല. ഇനിയിപ്പോ ഹെവി ഫുഡ് ഒഴിവാക്കാനും,...

ട്രംപ് അഡ്മിനോട് ഭക്ഷ്യസഹായം നൽകാൻ ജഡ്ജി തൽവാനി ഉത്തരവിട്ടു

മസാച്യുസെറ്റ്സിലെ ജഡ്ജി ഇന്ദിര തൽവാനി ഉൾപ്പെടെ രണ്ട് യുഎസ് ഫെഡറൽ ജഡ്ജിമാർ,...

ട്രംപ് ഭരണകൂടം നവംബറിൽ  നൽകുക സാധാരണ ഭക്ഷ്യ സ്റ്റാമ്പ് ആനുകൂല്യങ്ങളുടെ പകുതി മാത്രം

ട്രംപ് ഭരണകൂടം നവംബറിൽ ഭക്ഷണ സ്റ്റാമ്പുകളുടെ ആനുകൂല്യം പൂർണമായും നൽകാതെ പകുതി...
spot_img

Related Articles

Popular Categories

spot_img