100ലധികം സീറ്റുകളുമായി അധികാരത്തിൽ വരും:വി.ഡി സതീശൻ ‘നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം’

നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്. യുഡിഎഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളുമായി തിരിച്ചുവരും. ആര്യാടൻ ഷൗക്കത്തിന്‍റെ മികച്ച വിജയം ടീം യുഡിഎഫിന്‍റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമാണ്. 2026 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ തിരിച്ചുവരവിനുവേണ്ടിയുള്ള ഇന്ധനമാണ് നിലമ്പൂരിലെ ജനങ്ങൾ ഞങ്ങൾക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് ഇരട്ടി വോട്ടിനാണ് നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചത്. യുഡിഎഫിന്‍റെ വോട്ട് എവിടെയും പോയിട്ടില്ല. എൽഡിഎഫിന് നിലമ്പൂരിൽ 16000 വോട്ടുകളാണ് നഷ്ടപ്പെട്ടത്. യുഡിഎഫ് ശക്തിപ്പെട്ടുവെന്നതിന്‍റെ തെളിവാണ് ഈ വിജയം. 100ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും. ഈ തെരഞ്ഞെടുപ്പോടെ വീണ്ടും യുഡിഎഫ് മണ്ഡലമായി.യുഡിഎഫ് ഇങ്ങനെ പ്രവര്‍ത്തിച്ചാൽ ഇനിയും കൂടുതൽ നേടാനാകുമെന്ന് ഉറപ്പാണ്. ജനങ്ങളുടെ വിശ്വാസം ഞങ്ങള്‍ സംരക്ഷിക്കും. ജനങ്ങള്‍ക്ക് നൽകിയ വാക്ക് പാലിക്കാൻ ശ്രമിക്കും.മുന്നോട്ട് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാൻ ഈ വിജയം കരുത്താകും. ഹൃദയപൂര്‍വം പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുകയാണ്. എല്ലാ നേതാക്കളും ഒറ്റക്കെട്ടായിയാണ് നിലമ്പൂരിൽ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പിവി അൻവര്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട സമയം അല്ലെന്നും താൻ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു. പിവി അൻവറിന്‍റെ കാര്യത്തിൽ തീരുമാനം പറയില്ല. കൂടിയാലോചനയ്ക്കുശേഷം അക്കാര്യം പറയും. നിലമ്പൂരിൽ ഉണ്ടായത് ഭരണവിരുദ്ധ വികാരമാണ്. സര്‍ക്കാരിനോടുള്ള വെറുപ്പ് വ്യക്തമാണെന്നും ജനങ്ങളെ വിലകുറച്ച് കണ്ടതിനുള്ള മറുപടിയാണ് സര്‍ക്കാരിന് ലഭിച്ചതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Hot this week

‘എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച കുടുംബങ്ങൾ ഡെലവെയർ കോടതിയിൽ കേസ് ഫയൽ ചെയ്തു. 

വിൽമിംഗ്ടൺ, ഡിഇ – ജൂണിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച...

ന്യൂയോർക്കിൽ ഐസിഇ വിരുദ്ധ പ്രതിഷേധങ്ങൾ :10 സംസ്ഥാന നിയമസഭാംഗങ്ങൾ അറസ്റ്റിൽ

26 ഫെഡറൽ പ്ലാസയിലെ കുടിയേറ്റക്കാർക്കുള്ള താമസ മുറികളിലേക്ക് ട്രംപ് ഭരണകൂടം പ്രവേശനം...

പാമ്പാടി തിരുമേനിയുടെ  ഐക്കൺ   പ്രതിഷ്ഠ പരിശുദ്ധ ബാവാ തിരുമേനി നിർവഹിക്കുന്നു. പ്രാർത്ഥനയോടെ ഹൂസ്റ്റൺനിലെ വിശ്വാസ സമൂഹം

മലങ്കര സഭയിലെ അപ്രഖ്യാപിത പരിശുദ്ധൻ പാമ്പാടി തിരുമേനിയുടെ  ഐക്കൺ പ്രതിഷ്ഠ ഊർശ്ലെലേം...

‘ചട്ടമ്പീസ്’ പറന്നെത്തി; 35 വർഷത്തിനു ശേഷമുള്ള പൂർവ വിദ്യാർഥി സംഗമം അവിസ്മരണീയമായി!

യുഎസിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും ‘ചട്ടമ്പീസ്’ പറന്നെത്തി; 35 വർഷത്തിനു  ശേഷമുള്ള...

രാജ്യമെമ്പാടുമുള്ള ഓട്ടോമൊബൈൽ മെക്കാനിക്കുകൾക്ക് ആദരമർപ്പിച്ച് ബിപിസിഎൽ

ഇന്ത്യൻ നിരത്തുകളിൽ കുതിച്ചോടുന്ന വാഹനങ്ങളുടെ യാത്ര സുഗമമാക്കാൻ അഹോരാത്രം പണിയെടുക്കുന്ന രാജ്യമെമ്പാടുമുള്ള...

Topics

സമ്മോഹൻ 2025; ദേശീയ ഭിന്നശേഷി കലാമേള തിരുവനന്തപുരം വേദിയാകും

രാജ്യത്തെ ഏറ്റവും വലിയ ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹന്റെ രണ്ടാം പതിപ്പിന്...

ഇസാഫ് സ്ഥാപകൻ കെ പോൾ തോമസിന് വേൽസ് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ഡോക്ടറേറ്റ്

ഇസാഫ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ സോഷ്യൽ ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ്...

ചായ കാശുകൊണ്ട് നിക്ഷേപം നടത്താം; സ്വർണം, വെള്ളി ഡിജിറ്റൽ നിക്ഷേപം അവതരിപ്പിച്ച് ഇൻക്രെഡ് മണി

ചായ കുടിക്കാൻ ചെലവഴിക്കുന്ന 10 രൂപ മുതൽ സ്വർണ്ണത്തിലും വെള്ളിയിലും ഡിജിറ്റൽ നിക്ഷേപം...
spot_img

Related Articles

Popular Categories

spot_img