ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ് എന്ന ബാനറിലാണ് അദ്ദേഹം ചിത്രങ്ങള്‍ നിര്‍മ്മിക്കുക. തന്റെ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ആന്റണി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രവും പ്രഖ്യാപിച്ചു. നായികാ നായകന്‍ റിയാലിറ്റി ഷോ ഫെയിം അദ്ദിസ് അക്കര മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ഈ ബാനറില്‍ ആദ്യമായി ഒരുക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും.



