ഇടതു മുന്നണി വിടാനില്ല; കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ‌ തുടരും

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫ് ഉറച്ചുനിൽക്കാനാണ് തീരുമാനം. ജോസ് കെ മാണി ഇന്ന് നിലപാട് വ്യക്തമാക്കും. യുഡിഎഎഫു-മായുള്ള ചർച്ചകൾ അവസാനിപ്പിക്കും. കോട്ടയത്തെ കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതിനൊന്നരയോടെ ജോസ് കെ മാണി നിലപാട് വ്യക്തമാക്കും.

അതേസമയം മുന്നണിമാറ്റത്തിൽ എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കലും ജോബ് മൈക്കിളും നിലപാട് വ്യക്തമാക്കി. പാർട്ടി ചെയർമാൻ ജോസ് കെ മാണിയെടുക്കുന്ന തീരുമാനത്തിനൊപ്പമെന്നാണ് ഇരുവരുടെയും നിലപാട്. ഇടതുപക്ഷത്തിനൊപ്പമെന്ന് ആവർത്തിക്കുകയാണ് റാന്നി എംഎൽഎ പ്രമോദ് നാരായണൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. പാർട്ടിയിൽ ഭിന്നസ്വരം ഉയർന്നതിന് പിന്നാലെയാണ് കേരളാ കോൺഗ്രസ് എമ്മിന്റെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചത്. ഈ മാസം എട്ടിനാണ് യോഗം അറിയിച്ചുള്ള കത്ത് നൽകിയത്.

യുഡിഎഫ് പ്രവേശനത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മിനകത്ത് രൂക്ഷമായ ഭിന്നത നിലനിൽക്കുന്നുണ്ടായിരുന്നു. യുഡിഎഫിലേക്കുളള മടങ്ങിപോക്കിനോട് മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയ്ക്കും യോജിപ്പുണ്ടായിരുന്നില്ല. ഇടത് മുന്നണിയിൽ തുടരും എന്ന് ഫേസ്ബുക്കിൽ ഇരുവരും പോസ്റ്റ് ഇട്ടിരുന്നു.

Hot this week

എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്

എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്. എൽദോസിനെതിരായ ലൈംഗിക കുറ്റക്കേസ് ഈ...

ചാറ്റിംഗ് ഇനി മെറ്റ നിരീക്ഷിക്കും; എൻക്രിപ്റ്റഡ് ചാറ്റുകൾ നിർത്തലാക്കാൻ ഇൻസ്റ്റഗ്രാം

എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (E2EE) മെസേജിംഗ് ഫീച്ചർ നിർത്താനൊരുങ്ങി ഇൻസ്റ്റഗ്രാം. 2026 മെയ്...

“മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താൽ പ്രസവാവധി നിഷേധിക്കാൻ കഴിയില്ല”: സുപ്രീം കോടതി

കുട്ടികളെ ദത്തെടുത്ത് വളർത്തുന്നവർക്കും പ്രസവാവധി അനുവദിക്കേണ്ടതാണെന്ന് സുപ്രീം കോടതി. മൂന്ന് മാസത്തിൽ...

യുഎസിലേക്ക് പോകാനാകില്ല, ലോകകപ്പ് മത്സരങ്ങള്‍ മെക്സിക്കോയിലേക്ക് മാറ്റണം; ഫിഫയ്ക്കുമേല്‍ സമ്മര്‍ദവുമായി ഇറാന്‍

2026ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ മെക്‌സികോയിലേക്ക് മാറ്റണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട്...

“അച്ഛന്റെ ലെഗസി, മകന്റെ നിയോഗം”; നിവിൻ പോളിയുടെ പൊളിറ്റിക്കൽ ഡ്രാമ ‘പ്രതിഛായ’ റിലീസ് തീയതി പുറത്ത്

ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന നിവിൻ പോളി ചിത്രം 'പ്രതിഛായ'യുടെ...

Topics

മരണത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ മുജ്തബയുടെ രക്ഷപ്പെടൽ ഇങ്ങനെ

യുഎസ്-ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ നിന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ...

“യുദ്ധം വേണ്ട, പലസ്തീനെ സ്വതന്ത്രമാക്കൂ”; ഓസ്കാർ വേദിയിൽ ഹാവിയെർ ബാർദെം

98ാമത് ഓസ്കാർ പുരസ്കാരദാനച്ചടങ്ങിൽ യുദ്ധവിരുദ്ധ നിലപാടും പലസ്തീൻ ഐക്യദാർഢ്യവുമായി സ്പാനിഷ് താരം...

ടിവികെ- വിജയ് ഫാക്ടർ വെല്ലുവിളിയാകുമോ? സഖ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഡിഎംകെ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സഖ്യം കൂടുതൽ വിപുലമാക്കാനൊരുങ്ങി ഡി.എംകെ. തമിഴ്‌നാട്ടിൽ...
spot_img

Related Articles

Popular Categories

spot_img