സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തും; മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം അവസാനിപ്പിച്ചെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം ഡിസംബര്‍ മാസത്തോടെ അവസാനിപ്പിച്ചെന്ന പ്രചാരണം തെറ്റെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ധനസഹായം മൂന്നു മാസം കൂടി നീട്ടാന്‍ നേരത്തെ തീരുമാനിച്ചതാണ്. ബോധപൂര്‍വം ചില കാര്യങ്ങള്‍ മറച്ചു വച്ച് സര്‍ക്കാരിനെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

വയനാട് ചൂരല്‍മലയിലെ ദുരിത ബാധിതരെ സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തിയാണ് പോകുന്നത്. മാധ്യമങ്ങള്‍ തെറ്റായ പ്രചരണം നടത്തുന്നു. ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം ഡിസംബര്‍ മാസത്തോടെ അവസാനിപ്പിച്ചെന്ന പ്രചരണം തെറ്റാണ്. ധനസഹായം മൂന്നു മാസം കൂടി നീട്ടാന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണ്. അനാവശ്യ ആശങ്കകള്‍ ഉണ്ടാകേണ്ട കാര്യമില്ല – അദ്ദേഹം പറഞ്ഞു.വാടക വീട്ടില്‍ താമസിക്കുന്ന ദുരിതബാധിതര്‍ക്ക് അവര്‍ വാടക വീട്ടില്‍ നിന്ന് താമസം മാറുന്നതു വരെ വാടക സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.ഇതുവരെ കൃത്യമായി വാടക സര്‍ക്കാര്‍ നല്‍കുന്നുന്നുണ്ട്. അക്കാര്യത്തില്‍ യാതൊരു വിധ ആശങ്കയും വേണ്ട. കൃത്യമായിട്ടുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബോധപൂര്‍വം ചില കാര്യങ്ങള്‍ മറച്ചു വച്ച് സര്‍ക്കാരിനെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ല. സര്‍ക്കാരിനെതിരെ വലിയ രീതിയില്‍ കുപ്രചരണങ്ങള്‍ നടത്തുകയാണ്. കോണ്‍ഗ്രസിന് കൂട്ട് പിടിക്കുന്നവരാണ് ഇതിനു പിന്നില്‍. വി.ഡി സതീശന്റെ 300 വീടെന്ന കണക്ക് ഏങ്ങനെയാണെന്ന് മനസിലാകുന്നില്ല – മന്ത്രി രാജന്‍ പറഞ്ഞു.

Hot this week

കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി രാജേഷ്

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of...

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം; പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സാഹചര്യം...

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്....

ചുട്ടുപൊള്ളും; സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു.12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി,...

Topics

മഞ്ഞുമ്മൽ ബോയ്സിന് തിരിച്ചടി: കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം...

തമിഴ്നാട് തെരഞ്ഞെടുപ്പ്: ബിജെപിയിൽ തനിക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് ശരത് കുമാർ

പാർട്ടിയിൽ തനിക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് നടനും ബിജെപി അംഗവുമായ ശരത്...

പശ്ചിമേഷ്യയിലേത് ആശങ്കപ്പെടുത്തുന്ന സാഹചര്യം: പ്രധാനമന്ത്രി ലോക്സഭയിൽ

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ലോക്സഭയിൽ സംസാരിച്ച് പ്രധാനമന്ത്രി. പശ്ചിമേഷ്യയിലേത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്നും ഇറാൻ...
spot_img

Related Articles

Popular Categories

spot_img