സംഗീത സാന്ദ്രമായി ‘സുവർണ്ണനാദം’: അറ്റ്‌ലാന്റ മാർത്തോമാ ചർച്ചിൽ ലൈവ് സ്ട്രീമിംഗ് കൺസേർട്ട് ജനുവരി 23-ന്

 പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 ‘ഫേസ് ടു ഫേസ്’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് ജനുവരി 23 വെള്ളിയാഴ്ച നടക്കും. അറ്റ്‌ലാന്റ മാർത്തോമാ ഇടവക വികാരിയായ റവ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സംഗീത വിരുന്ന് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് (ID: 769 374 4841, password : music) തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.

റവ. ജേക്കബ് തോമസ്, 2013 ജൂലൈയിലാണ് വൈദികനായി അഭിഷിക്തനായത്. നിലവിൽ അറ്റ്‌ലാന്റ മാർത്തോമാ ചർച്ച് വികാരിയായി സേവനമനുഷ്ഠിക്കുന്നു. ഗായകൻ, ഗാനരചയിതാവ്, കീബോർഡ് പ്ലെയർ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം നാൽപ്പതിലധികം ഗാനങ്ങൾക്ക് സംഗീതവും വരികളും നൽകിയിട്ടുണ്ട്. 2001-ൽ പുറത്തിറങ്ങിയ ‘ജീവധാര’ എന്ന ആൽബത്തിലൂടെയാണ് അദ്ദേഹം സംഗീത ലോകത്ത് ശ്രദ്ധേയനായത്.മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ഗോസ്‌പൽ ടീം ഡയറക്ടറായും (2021-2024), മാരാമൺ കൺവെൻഷൻ ക്വയർ അംഗമായും (1997-1999) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുബ കൊച്ചമ്മയാണ് സഹധർമ്മിണി. നേത്തൻ, നോയൽ എന്നിവരാണ് മക്കൾ.

പരിപാടിയുടെ വിശദാംശങ്ങൾ:സമയം: രാത്രി 08:30 (EST), ഡാളസ് സമയം 07:30 (വെള്ളി), ഇന്ത്യയിൽ ശനിയാഴ്ച രാവിലെ 07:00.ഐ പി എൽ കോർഡിനേറ്റർ  സി. വി. സാമുവൽ  ഉദ്ഘാടനവും  സമാപന പ്രാർത്ഥന  റവ. സാം ലൂക്കോസും നിർവ്വഹിക്കും

സണ്ണി, ജോജു, സുരാനന്ദ്, റവ. സാം ലൂക്കോസ്, ഷീബ, ബീന, ഇഷ വിനീഷ്, രജനി, മേഴ്സി, ജെനി തുടങ്ങിയവർ സംഗീത വിരുന്നിൽ പങ്കെടുക്കും.

ആത്മീയതയും സംഗീതവും കോർത്തിണക്കിയുള്ള ഈ സായാഹ്നത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Hot this week

കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന്...

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

Topics

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...
spot_img

Related Articles

Popular Categories

spot_img