’10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി; കേന്ദ്ര വിഹിതത്തിൽ ഗണ്യമായ കുറവ്’; ​നയപ്രഖ്യാപനം വായിച്ച് ​ഗവർണർ

കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അതിദാരിദ്ര്യനിർമാർജനം പ്രഖ്യാപനം സൂചിപ്പിച്ചായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കം. തൊഴിലുറപ്പ് പദ്ധതി ഭേദഗതിയ്ക്കും, കേന്ദ്ര സാമ്പത്തിക നയങ്ങൾക്കുമെതിരായ നയപ്രഖ്യാപനത്തിലെ വിമർശനഭാഗം ഗവർണർ വായിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി. സംസ്ഥാനം വികസന പാതയിൽ കുതിക്കുന്നു. ശിശു മരണനിരക്ക് വികസിത രാജ്യങ്ങളെക്കാൾ കുറവാണെന്നും നയപ്രഖ്യാപന പ്രസം​ഗം.

ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കി എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത നൽകി. ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കിയെന്നും ​ഗവർണർ പറഞ്ഞു. കേന്ദ്രവിഹിതം നൂറിൽനിന്ന് 60% ആക്കി കുറച്ചെന്നും തൊഴിലുറപ്പ് ഭേദഗതി സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും നയപ്രഖ്യാപന പ്രസം​ഗത്തിൽ വിമർശനം. തൊഴിലുറപ്പ് പദ്ധതി പഴയപടിയിൽ നടപ്പാക്കണമെന്നും നയപ്രഖ്യാപന പ്രസം​ഗത്തിൽ ആവശ്യപ്പെട്ടു.കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തെ സമ്മർദ്ദത്തിൽ ആക്കുന്നുണ്ട്. പൊതുവിപണിയിൽ നിന്നുള്ള വായ്പയിൽ 17000 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തി. കേന്ദ്ര നടപടികൾ മൂലമുള്ളസാമ്പത്തിക ഞെരുക്കം സംസ്ഥാനത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചു. ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ധനകാര്യ കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടന സ്ഥാപനങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നത് ഫെഡറലിസത്തിനെതിരാണെന്നും നയപ്രഖ്യാപന പ്രസം​ഗയത്തിൽ ​ഗവർണർ പറഞ്ഞു.സാമ്പത്തിക സുസ്ഥിരതയ്ക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടും. സംസ്ഥാനം പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. കേരളം സാമൂഹ്യസൗഹാർദ്ദത്തിന്റെ നാടാണ്. ഭൂമിയും വീടും ഇല്ലാത്തവർക്കായുള്ള ഭവന പദ്ധതിയും പൂർത്തീകരണത്തോട് അടുക്കുന്നു. കേരളം സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പദ്ധതികൾ നടപ്പാക്കി. കഴിഞ്ഞ 10 വർഷമായി ക്രമസമാധന പരിപാലനം മെച്ചപ്പെടുത്തി. കഴിഞ്ഞ 10 വർഷത്തിനിടെ ലോഡ് ഷെഡിംഗ് ഉണ്ടായിട്ടില്ല. മനുഷ്യ വന്യജീവി സംഘർഷങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചെന്നും ​ഗവർ‌ണർ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു.മനുഷ്യ വന്യജീവി സംഘർഷത്തിൽ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും. നെല്ലിന് ഏറ്റവും ഉയർന്ന താങ്ങു വില നൽകുന്നത് കേരളമാണ്. മത്സ്യത്തൊഴിലാളി ക്ഷേമം സംസ്ഥാനത്തിന്റെ പ്രധാനലക്ഷ്യം. തീരമേഖലയിലെ പാർപ്പിടവും വിദ്യാഭ്യാസവും മുൻഗണന നൽകുന്നുണ്ടെന്ന് ​ഗവർ‌ണർ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി പദ്ധതികൾ ആവിഷ്കരിച്ചു. ആരോഗ്യ രംഗത്ത് സർക്കാർ മികച്ച മുന്നേറ്റം നടത്തുന്നുണ്ടെന്നും നയപ്രഖ്യാപനം.

Hot this week

പശ്ചിമ ബംഗാളിലെ ഫാൽട്ടയിൽ വീണ്ടും തിരഞ്ഞെടുപ്പ്

പശ്ചിമ ബംഗാളിലെ ഫൾട്ട നിയമസഭാ മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ്...

‘ഇറാനെതിരെ ആക്രമണം പുനരാരംഭിച്ചേക്കും; സമാധാന പദ്ധതി നിർദ്ദേശങ്ങൾ ഉടൻ പരിശോധിക്കും’; ട്രംപ്

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ്...

ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തം: മരണം 9

ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തത്തിൽ 9 മരണം. 12ലധികം പേർക്ക് പരിക്ക്....

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

പാചകവാതകത്തിന് വില കൂട്ടിയതോടെ സംസ്ഥാനത്ത് ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു. വിലകുറക്കാതെ മുന്നോട്ടുപോകാന്‍...

Topics

രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു; പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്

രാജ്യത്ത് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ സന്ദേശം എങ്ങനെ എല്ലാവരിലേക്ക് കൈമാറാമെന്നത് സംബന്ധിച്ചുള്ള...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 17 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. പല ജില്ലകളിലും വേനൽ...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! രക്തസമ്മര്‍ദം പോലെ അമിത വണ്ണത്തെ പരിഗണിക്കാത്തത് എന്തുകൊണ്ട്?

പ്രായ വ്യത്യാസമില്ലാതെ തന്നെ രക്തസമ്മര്‍ദം നമ്മളെ വലയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ അമിത...
spot_img

Related Articles

Popular Categories

spot_img