വിസ്മയാ മോഹൻലാൽ, ആശിഷ് ജോ ആൻ്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിസ്മയായുടെ, ദൈന്യ ഭാവത്തിലുള്ള പോസ്റ്ററിനു പിന്നിൽ ആശിഷ് ജോ ആൻ്റണിയേയും വ്യക്തമാക്കുന്നു.എന്നാൽ വിസ്മയാക്കു മുന്നിൽ, താടി വച്ച ഒരു പുരുഷൻ – അത് മോഹൻലാലിനെ അനുസ്മരിപ്പിക്കുന്നു.
ചിത്രീകരണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഈ പോസ്റ്ററിലൂടെ ഒരു അപ്ഡേഷൻ നടത്തിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പോൾ കുട്ടിക്കാനം, തൊടുപുഴ ഭാഗങ്ങളിൽ നടന്നു വരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയിലായിരുന്നു മോഹൻലാലിൻ്റെ മാതാവിൻ്റെ മരണം. അതേത്തുടർന്ന് ചിത്രീകരണം നിർത്തിവച്ചിരുന്ന ചിത്രീകരണം ജനുവരി പതിനെട്ടിനാണ് പുനരാരംഭിച്ചത്.
ഒരു ക്ലീൻ ഫാമിലി ത്രില്ലർ സിനിമയെന്നു മാത്രമാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അപ്രതീക്ഷിതമായ പല വഴിത്തിരിവുകളും, സസ്പെൻസുമൊക്കെ ചിത്രത്തിലുണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്ക് ബിജോയ്സ്.ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ,എഡിറ്റിംഗ്- ചമൻ ചാക്കോ.പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ. മേക്കപ്പ് – ജിതേഷ് പൊയ്യ. കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ്c ഏബ്രഹാം.ഫിനാൻസ് കൺട്രോളർ – മനോഹരൻ’ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.



