Aswamedham Team

റിവ്യൂ ബോംബിങ് നിയമത്തിലൂടെ തടയാന്‍ സര്‍ക്കാര്‍!

പുതിയ സിനിമകള്‍ക്കെതിരെയുള്ള റിവ്യൂ ബോംബിങ് നിയമത്തിലൂടെ തടയാന്‍ സര്‍ക്കാര്‍. പണം കൈപ്പറ്റിയുള്ള റിവ്യൂകളും അവ പിന്‍വലിക്കുന്നതിന് പണം ആവശ്യപ്പെടുന്നതും കുറ്റകരമാക്കാനാണ് നീക്കം. സിനിമാനയത്തിന്റെ കരടിലാണ് ഇക്കാര്യം...

“ഞങ്ങള്‍ ഒരിക്കല്‍ കൂടി ശ്രമിക്കുകയാണ്”; വേര്‍പിരിയാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്ന് സൈനയും കശ്യപും

പരുപ്പള്ളി കശ്യപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് അടുത്തിടെയാണ് ബാഡ്മിന്റണ്‍ താരം സൈന നഹ്‌വാള്‍ സോഷ്യല്‍ മീഡിയയിയലൂടെ പങ്കുവെച്ചത്. എന്നാല്‍ ഇപ്പോഴിതാ കശ്യപുമായി വീണ്ടും ഒന്നിക്കുകയാണെന്ന വിവരവും പങ്കുവെച്ചിരിക്കുകായാണ്...

സാങ്കേതിക സർവകലാശാലയിൽ വൈസ് ചാന്‍സലറുടെ പുതിയ നീക്കം; പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല

സാങ്കേതിക സർവകലാശാലയിൽ പുതിയ നീക്കവുമായി വൈസ് ചാന്‍സലർ കെ. ശിവപ്രസാദ്. പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല നൽകി ഉത്തരവിറക്കി. ജോയിൻറ് രജിസ്ട്രാർ ജി. ഗോപിനാണ് ചുമതല...

മരുന്നുള്‍പ്പെടെ പരമാവധി ചെലവ് 10 രൂപ മാത്രം; കണ്ണൂരുകാരുടെ പ്രിയപ്പെട്ട ‘രണ്ട് രൂപ ഡോക്ടര്‍’

ആതുരസേവനം എന്തെന്ന് ജീവിച്ചു കാണിച്ചു തന്ന വ്യക്തിയായിരുന്നു കണ്ണൂരുകാരുടെ പ്രിയപ്പെട്ട 'രണ്ട് രൂപ ഡോക്ടര്‍'. രോഗാതുരരായ എണ്ണമറ്റ മനുഷ്യര്‍ക്ക് ആശ്രയമായിരുന്നു രൈരു ഡോക്ടര്‍. വെറും രണ്ട്...

മെസ്സിയുടെ വരവ് അനിശ്ചിതത്വത്തിൽ; അർജൻ്റീന ടീം കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്

അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്. മെസ്സി ഡിസംബറിൽ ഇന്ത്യയിലേക്ക് എത്തും. എന്നാൽ ഷെഡ്യൂളിൽ കേരള സന്ദർശനം ഇല്ല. 60...

‘എല്ലാം പോസിറ്റീവ്; സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരും’; മന്ത്രി പി രാജീവ്

വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി പി രാജീവ്. ഗവർണറുമായുള്ള ചർച്ചകൾ പോസിറ്റീവാണ്. വി.സി നിയമനത്തിൽ വ്യക്തമായ...
spot_imgspot_img

ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്: സോഹ്രാൻ മംദാനിക്ക് വൻ മുന്നേറ്റം

ന്യൂയോർക്ക്: 2025-ലെ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം സോഹ്രാൻ മംദാനിക്ക് വ്യക്തമായ മുൻതൂക്കം. പുതിയതായി പുറത്തുവന്ന അഭിപ്രായ സർവേ ഫലങ്ങൾ...

കന്യാസ്രീകളുടെ അറസ്റ്റിൽ  ഐഒസി;  പെൻസിൽവാനിയ ചാപ്റ്റർ പ്രതിഷേധം  രേഖപ്പെടുത്തി

ഫിലാഡൽഫിയ: ചത്തീസ്ഗഢിലെ കന്യാസ്രീകളുടെ അറസ്റ്റിൽ ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി. ഭരണഘടന അനുശാസിക്കുന്ന സ്വാതത്ര്യം കാറ്റിൽ പറത്തിക്കൊണ്ട് ന്യൂനപക്ഷ പീഡനം നടത്തുന്ന ബിജെപി യുടെ ഹീനമായ നടപടിക്കെതിരെ ഇന്ത്യ ഒട്ടാകെ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പൗര സംഘടനകൾ, വിദ്യാർത്ഥികളും സ്ത്രീകളുമടങ്ങുന്ന വിവിധ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു വന്പിച്ച പ്രെതിഷേധ റാലികളാണ് നടക്കുന്നത് ജൂലൈ 25 ന് ചത്തീസ്ഗഢിലെ അംബികാപൂരിൽ നിന്ന് അസ്സിസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സഭയിലേക്കുള്ള സിസ്റ്റർ പ്രീതിമേരിയും വന്ദന ഫ്രാൻസിസും അറസ്റ്റിലായ നടപടിക്കെതിരെയാണ് ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രേതിഷേധ പ്രേമേയം അവതരിപ്പിച്ചത്. ഇവർക്കെതിരെ മതപരിവർത്തന നിയമവും മനുഷ്യക്കടത്ത് തടയുന്ന നിയമങ്ങളും പ്രകാരം കള്ളക്കേസ്  കേസ് ചമച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് സംഘടനാ നേതാക്കൾ സംയുക്ത പ്രെസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. . ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേൽ, ചെയർമാൻ സാബു സ്കറിയ, സെക്രട്ടറി സുമോദ് നെല്ലിക്കാല, ട്രെഷറർ ഫീലിപ്പോസ് ചെറിയാൻ, വൈസ് ചെയർമാൻ ജീമോൻ ജോർജ്, വൈസ് പ്രെസിഡൻറ്റ് മാരായ അലക്സ് തോമസ്, കുര്യൻ രാജൻ, ഫണ്ട് റെയിസിഗ് ചെയർമാൻ  ജെയിംസ് പീറ്റർ, ജോയ്ന്റ്റ് ട്രെഷറർ ഷാജി സുകുമാരൻ, തോമസ്കുട്ടി വർഗീസ്, കമ്മറ്റി മെംബേർസ് ആയ ജിജോമോൻ ജോസഫ്, ജോബി ജോൺ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു. സുമോദ് തോമസ് നെല്ലിക്കാല

സിനിമാ നയ രൂപീകരണ കോൺക്ലേവിന് ഇന്ന് സമാപനം, ലക്ഷ്യം സമഗ്രമായ ചലച്ചിത്ര വികസനം

മലയാള സിനിമയുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ട് സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച സിനിമാ നയ രൂപീകരണ കോൺക്ലേവ് ഇന്ന് സമാപിക്കും. മലയാള ചലച്ചിത്ര മേഖലയിലെ 80-ൽ അധികം...

മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകൻ വി.ബി. അജയകുമാർ അന്തരിച്ചു

മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകൻ വി.ബി. അജയകുമാർ അന്തരിച്ചു. 48 വയസായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരം ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ ചപ്പാറ...

ജീവനക്കാരെ വിളിച്ചുവരുത്താനും നിർദേശം നൽകാനും അവകാശമില്ല; കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ വിസി

കേരള സർവകലാശാലയിലെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ വീണ്ടും വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ജീവനക്കാരെ വിളിച്ചുവരുത്താനും നിർദേശം നൽകാനും സിൻഡിക്കേറ്റിന് അവകാശമില്ലെന്ന് നോട്ടീസ്. സിൻഡിക്കേറ്റ് അംഗങ്ങൾ...

കണ്ണൂരിൻ്റെ രണ്ട് രൂപ ഡോക്ടർ എ.കെ. രൈരു ഗോപാൽ അന്തരിച്ചു; 50 വർഷത്തിനിടെ ചികിത്സിച്ചത് 18 ലക്ഷം രോഗികളെ

കണ്ണൂരിൻ്റെ രണ്ട് രൂപ ഡോക്ടർ എ.കെ. രൈരു ഗോപാൽ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വീട്ടിൽ വെച്ചായിരുന്നു അന്ത്യം. രോഗികളിൽ നിന്ന്...