USA News

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ്  ജെ.ഡി. വാൻസ്

മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആരോപിച്ചു. സഹോദരനെ അമേരിക്കയിൽ നിയമപരമായി തങ്ങാൻ സഹായിക്കുന്നതിനായി ഒമർ അയാളെ വിവാഹം...

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ നിർദ്ദേശങ്ങളുമായി യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ  ഇന്ത്യയെപ്പോലുള്ള ആഗോള ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്  ഹബ്ബുകളെ...
spot_img

പോലീസ് ഓഫീസറ് ജോജി  ഏബ്രഹാമിന് പ്രത്യേക  ബഹുമതി

നഗരത്തിൽ നടന്ന സാഹസിക പിന്തുടർച്ചയിൽ മോഷണവാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ച 16കാരനെ പോലീസ് പിടികൂടി. ഈ സംഭവത്തിൽ ധൈര്യവും ജാഗ്രതയും പ്രകടിപ്പിച്ച ഓഫീസർ ജോജി എബ്രഹാം (#1348) ഫെബ്രുവരി 2026ലെ “പോലീസ് ഓഫീസർ ഓഫ് ദ മന്ത്” ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ 10 വർഷമായി ഫിലഡൽഫിയ സിറ്റി പോലീസ് വകുപ്പിൽ സേവനമനുഷ്ഠിച്ചു വരുന്ന ഉദ്യോഗസ്ഥനാണ് മലയാളിയായ ജോജി എബ്രഹാം. ഫെബ്രുവരി 12ന് വൈകുന്നേരം 4:09ഓടെ, ബക്സ് കൗണ്ടി പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 11000 ബസ്റ്റിൽടൺ അവന്യൂ പ്രദേശത്തേക്ക് എത്തിയ ഓഫീസർ എബ്രഹാം, അപകടത്തിൽപ്പെട്ട ശേഷം രക്ഷപ്പെട്ടതായി സംശയിക്കുന്ന ഹ്യുണ്ടായി എലാൻട്ര വാഹനത്തെ ശ്രദ്ധയിൽപ്പെടുത്തി. വാഹനം തിരിച്ചറിഞ്ഞതിന് പിന്നാലെ ഡ്രൈവർ അതിവേഗത്തിൽ ട്രാഫിക്കിലൂടെ അപകടകരമായി സഞ്ചരിക്കാൻ തുടങ്ങി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഓഫീസർ ഉടൻ പോലീസ് റേഡിയോ വഴി വിവരങ്ങൾ കൈമാറി. തുടർന്ന് 10000 ബ്ലോക്കിൽ വാഹനം വീണ്ടും അപകടത്തിൽപ്പെട്ടതോടെ,16കാരൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഓഫീസർ എബ്രഹാം കാല്നടയായി പിന്തുടർന്ന് നിർത്താൻ നിർദ്ദേശം നൽകിയപ്പോൾ പ്രതി കീഴടങ്ങി. പരിശോധനയിൽ വാഹനം ഫെബ്രുവരി 9ന് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രതിയെ ലോവർ സൗത്താംപ്ടൺ പോലീസ് ഡിപ്പാർട്മെന്റിന്റെ കസ്റ്റഡിയിലേക്ക് കൈമാറി. സാഹസികവും ഉത്തരവാദിത്തപരവുമായ ഇടപെടലിലൂടെ പൊതുസുരക്ഷ ഉറപ്പാക്കിയ ഓഫീസർ ജോജി എബ്രഹാമിന്റെ പ്രവർത്തനം വ്യാപകമായി പ്രശംസിക്കപ്പെടുകയാണ്.

ചരിത്രവഴികളിലെ സ്മരണ പുതുക്കാൻ ചിക്കാഗോ രൂപത:  ചിക്കാഗോ രൂപതയുടെ  ‘പയനീർസ് & സീനിയേഴ്സ്’ സംഗമം  ജൂബിലി കൺവൻഷനിൽ

സീറോ മലബാർ ചിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെയും രജത ജൂബിലി കൺവെൻഷന്റെയും ഭാഗമായി, രൂപതയുടെ വളർച്ചയ്ക്ക് അടിത്തറപാകിയ പ്രഥമ പ്രവർത്തകരെയും  മുതിർന്ന അംഗങ്ങളെയും ആദരിക്കുന്നതിനായി വിപുലമായ...

അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ  – ഒരുക്കങ്ങൾ പൂർത്തിയായി

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌ ആവേശവുമായി അമേരിക്കയിലും സംവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കം...

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

 അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ 250-ാം വാർഷികത്തോടുള്ള ആദരസൂചകമായാണ് ഡൊണാൾഡ് ട്രംപിന്റെ...

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ ഫെഡറൽ റെഗുലേറ്റർമാരോട് ആവശ്യപ്പെട്ടു. ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ...

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പുതിയതായി ഏർപ്പെടുത്തിയ 'അമേരിക്ക ഫസ്റ്റ്' പുരസ്കാരം സമ്മാനിച്ച് ഹൗസ് സ്പീക്കർ മൈക്ക്...