You are Here : Home / USA News

അതിര്‍ത്തി മതില്‍- ട്രമ്പിന്റെ വീറ്റൊ മറികടക്കുന്നതിനുള്ള ആദ്യ ശ്രമം പരാജയം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 27, 2019 12:52 hrs UTC

വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. മെക്‌സിക്കൊ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ പണം സമാഹരിക്കുന്നതിന് ട്രമ്പ് പ്രഖ്യാപിച്ച എമര്‍ജന്‍സി യു.എസ്. കോണ്‍ഗ്രസ്സില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചു വീറ്റൊ ചെയ്തതു മറികടക്കുന്നതിനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തന്ത്രം ആദ്യഘട്ടത്തില്‍ തന്നെ പരാജയപ്പെട്ടു. മാര്‍ച്ച് 15നായിരുന്നു ട്രമ്പ് വീറ്റൊ ഒപ്പുവച്ചത്. മാര്‍ച്ച് 25ന് ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യു.എസ്.ഹൗസ്സില്‍ വീറ്റൊ മറികടക്കുന്നതിനുള്ള പ്രമേയത്തിന്മേല്‍ വോട്ടെടുപ്പു നടന്നു. നിലവിലുള്ള അംഗങ്ങളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ വീറ്റൊ പരാജയപ്പെടുത്തുവാന്‍ ആവശ്യമായ വോട്ടു ലഭിക്കുകയുള്ളൂ(286). ഇന്ന് വീറ്റൊക്കെതിരായി 248 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് 38 വോട്ടു കുറവ്.

 

വീറ്റൊ ഓവര്‍ റൈസ് ചെയ്യുന്നതിനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയായിരുന്നു ഇന്നത്തെ വോട്ടെടുപ്പില്‍ പ്രകടമായത്. ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ഡമോക്രാറ്റിക് പാര്‍ട്ടിക്കനുകൂലമായി വോട്ടു ചെയ്ത 181 വോട്ടുകള്‍ വീറ്റൊക്കനുകൂലമായി ലഭിച്ചിരുന്നു. യു.എസ്. ഹൗസ്സില്‍ കനത്ത പരാജയം നേരിട്ടതുപോലെ സെനറ്റിലും പരാജയം ഏറ്റു വാങ്ങേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനധികൃത കുടിയേറ്റക്കാരേയും, ക്രിമിനലുകളേയും അമേരിക്കന്‍ മണ്ണിലേക്ക് പ്രവേശിപ്പിക്കുകയില്ല എന്ന ട്രമ്പിന്റെ തീരുമാനം പൊതുജനങ്ങള്‍ പരക്കെ സ്വാഗതം ചെയ്യുന്നുണ്ട്. തുറന്നു കിടക്കുന്ന അതിര്‍ത്തിയിലൂടെ യഥേഷ്ടം കടന്നുവരുന്നതിന് മുന്‍ ഭരണകൂടങ്ങള്‍ നല്‍കിയ സ്വാതന്ത്ര്യം ഒരു തരത്തിലും അംഗീകരിക്കാനാവില്ല എന്നതാണ് ട്രമ്പിന്റെ നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.