ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് ജന്മനാടിന്റെ ആദരം.ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് റാഞ്ചി സ്റ്റേഡിയത്തിന്റെ സൗത്ത് സ്റ്റാന്‍ഡിന് ധോണിയുടെ പേര് നല്‍കാനാണ് ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പദ്ധതിയുന്നത്. 'എം.എസ് ധോണി പവലിയന്‍' എന്നെഴുതിയ ബോര്‍ഡ് ആ ഭാഗത്ത് സ്ഥാപിച്ചു കഴിഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനം റാഞ്ചിയിലാണ്. ഇതിനു മുമ്പ് ഇവിടെ ധോണിയുടെ പേര് ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും മികച്ച പ്രകടനം കാഴ്ച്ചവച്ച ധോണി ഓസ്‌ട്രേലിയക്കെതിരായ ടീമിലുണ്ടാകുമെന്നുറപ്പാണ്. മാര്‍ച്ച് എട്ടിനാണ് റാഞ്ചിയിലെ ഏകദിനം. ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി പ്രധാനപ്പെട്ട താരമാണെന്ന് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യം പദ്മഭൂഷണ്‍, പദ്മശ്രീ, ഖേല്‍ രത്‌ന എന്നിവ നല്‍കി ധോണിയെ ആദരിച്ചിട്ടുണ്ട്.
Comments