You are Here : Home / SPORTS

തുക പറയാതെ സഹായം ; കോഹ്‌ലിക്കും അനുഷ്ക്കയ്ക്കും അഭിനന്ദനപ്രവാഹം

Text Size  

Story Dated: Monday, March 30, 2020 06:28 hrs UTC

മുംബൈ : കൊറോണ പ്രതിരോധനത്തിനായി തുക വെളിപ്പെടുത്താതെ സഹായം പ്രഖ്യാപിച്ച വിരാട് കോഹ്‌ലിക്കും അനുഷ്‌ക്കയ്ക്കും അഭിനന്ദന പ്രവാഹം. തികച്ചും മാത്രകാപരമായ കാര്യമാണ് ഇവര്‍ ചെയ്തതെന്ന് ഒട്ടേറെ പേര്‍ ട്വിറ്ററിലൂടെ കമന്‍്‌റ് ചെയ്തു. എല്ലാവരും തുക വെളിപ്പെടുത്തി സംഭാവന ചെയ്യുമ്പോഴാണ് തുക പറയാതെ ഇരുവരും സംഭാവന നല്‍കുന്ന കാര്യം അറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് ഇരുവരും സംഭാവന നല്‍കുമെന്ന് വ്യക്തമാക്കിയത്. കൊറോണ മൂലം സാധരണക്കാരായ ആളുകള്‍ ദുഃഖിക്കുന്നത് കാണുമ്പോള്‍ ഹുദയം തകരുകയാണെന്നും ട്വിറ്ററില്‍ കുറിച്ചു. ഇരുവരും ചേര്‍ന്ന് മൂന്ന് കോടിയോളം രൂപ നല്‍കിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇതുവരെ സ്ഥിരീകരമായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More