You are Here : Home / SPORTS

നരേന്ദ്രമോഡിയുടെ അധ്യാപകദിന പ്രസംഗം മാതൃകാപരമാണെന്നു മോഹന്‍ലാല്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, September 21, 2014 09:42 hrs UTC

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യാപകദിന പ്രസംഗം മാതൃകാപരമാണെന്നു മോഹന്‍ലാല്‍. ആരെങ്കിലും ആകാനല്ല, എന്തെങ്കിലും ആത്മാര്‍ത്ഥതയോടെ ചെയ്യാനാണ്‌ സ്വപ്‌നം കാണേണ്ടതെന്ന മോഡിയുടെ വാക്കുകള്‍ വരും തലമുറയ്‌ക്ക്‌ കൈമാറാനുള്ള ഏറ്റവും നല്ല ഉപദേശവും സന്ദേശവും ആണ്‌. ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ഥതയോടും സത്യസന്ധമായും ചെയ്‌തിരുന്നെങ്കില്‍ കേരളത്തിന്റെ സ്‌ഥിതി ഇത്രയും മോശമാവുമായിരുന്നില്ല. റോഡുകള്‍ പലതും മനുഷ്യര്‍ പോയിട്ട്‌ മാടുകള്‍ക്ക്‌ പോലും സഞ്ചരിക്കാന്‍ യോഗ്യമല്ല. റോഡ്‌ നിര്‍മിച്ചവരും അത്‌ ഉണ്ടാക്കിച്ചവരുമാണ്‌ ഇതിന്‌ ഉത്തരവാദികള്‍. ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ഥതയോടും സത്യസന്ധതയോടും ചെയ്യുക എന്നത്‌ ജീവിത തത്വം മാത്രമല്ല. ഒരു സംസ്‌കാരം കൂടിയാണന്ന് മോഹന്‍ലാലിന്റെ ബ്ലോഗ്‌ വ്യക്‌തമാക്കി.കഴിഞ്ഞ അധ്യാപകദിനത്തിലാണു പ്രധാനമന്ത്രി നരേന്ദ്രമോഡി വിദ്യാര്‍ഥികളുമായി സംവദിച്ചത്‌. ഓരോ വ്യക്‌തിയും സ്വന്തം ജോലി ആത്മാര്‍ഥതയോടും സത്യസന്ധമായും ചെയ്‌താല്‍ മാത്രമേ കേരള ജനതയുടെ ജീവിതത്തെ മാറ്റിയെടുക്കാനാവൂ. കഴിഞ്ഞ 36 വര്‍ഷമായി അഭിനയരംഗത്തുള്ള താന്‍ തികഞ്ഞ ആത്മാര്‍ഥതയോടും സത്യസന്ധതയോടുമാണ്‌ ആ ജോലി ചെയ്‌തിട്ടുള്ളത്‌. അതു സമൂഹത്തോടുള്ള തന്റെ സമര്‍പ്പണമാണ്‌. തന്റെ മക്കളുടേതടക്കമുള്ള വരുംതലമുറയ്‌ക്കെങ്കിലും അത്തരമൊരു സംസ്‌കാരം ഉണ്ടാവട്ടെയെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.