ആപ്പിള്‍ കമ്പനി പുതുതായി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന ട്രേഡ് ഇന്‍ പ്രോഗ്രാമിലൂടെ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഐഫോണ്‍ കൊടുത്ത് പകരം പുതിയ ഐഫോണ്‍ ഇനിയും വാങ്ങാം. മാറി വാങ്ങുമ്പോള്‍ വിലയായി ഒരു ചെറിയ തുകയും സര്‍വീസ് ചാര്‍ജും കൊടുക്കേണ്ടിവരും. സെപ്റ്റംബര്‍ മാസം മധ്യത്തിലേക്ക് അമേരിക്കയിലുള്ള എല്ലാ സ്റ്റോറുകളിലും ട്രേഡ് ഇന്‍ പ്രോഗ്രാം വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ കമ്പനി. ഇതിനു വേണ്ടിയുള്ള പാര്‍ട്‌സ് എല്ലാ കടകളിലേക്കും എത്തിച്ചു കൊണ്ടിരിക്കുന്നു. പഴയ ഫോണിന്റെ നിറം, പഴക്കം ,കേടുപാടുകള്‍ എന്നിവ തിട്ടപ്പെടുത്തിയാണ് പുതുതായി വാങ്ങുന്ന ഐഫോണിന്റെ വില നിശ്ചയിക്കുന്നത് . 100 ഡോളരര്‍ മുതല്‍ 150 വരം വിലയില്‍ പുതിയതു കിട്ടുമെന്നാണ് ആപ്പിള്‍ കമ്പനി അവകാശപ്പെടുന്നത്. പുതിയതായി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ 25% ത്തില്‍ കൂടുതല്‍ പുതിയ ഐഫോണ്‍ ഉപഭോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സമയത്ത് ആപ്പിളിന്റെ ഓഹരിയില്‍ ഉണ്ടായ തകര്‍ച്ച ലഘൂകരിക്കാനാണ് പുതിയ പദ്ധതിയുമായി എത്തുന്നത്.
Comments