ആലുവ:ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മെട്രോയുടെ ആദ്യ കോച്ച് വഹിച്ചുള്ള വാഹനം ആലുവ മുട്ടത്തെ മെട്രോ യാര്‍ഡിലെത്തി. വൈകിട്ട് ആറരയോടെ 3 കോച്ചുകളും പരസ്പരം ഘടിപ്പിച്ചു. പിന്നീട് പ്രത്യേകം തയാറാക്കിയ പുള്ളര്‍ വാഹനത്തിന്റെ സഹായത്തോടെ മെയിന്റനന്‍സ് ഷെഡിലെത്തിച്ചു. 23-നാണ് യാര്‍ഡിനുള്ളില്‍ ആദ്യത്തെ പരീക്ഷണ ഓട്ടം.. പ്രത്യേക പാളങ്ങള്‍ ഉപയോഗിച്ച് യാര്‍ഡിലെ പാളത്തിലേക്കിറക്കിയ ശേഷം മൂന്നു കോച്ചുകള്‍ കൂട്ടിയോജിപ്പിച്ചു. ഡി.എം.ആര്.സിയുടെയും കെ.എം.ആര്.എല്ലിന്റെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ടിന് ആന്ധ്രാ പ്രദേശില്‍ നിന്നു കോച്ചുമായി പുറപ്പെട്ട വാഹനം ശനിയാഴ്ച വൈകിട്ട് ആലുവയില്‍ എത്തിയിരുന്നു. കോച്ചുകള്‍ ഇന്നലെ മെട്രോ യാര്‍ഡിലെത്തിച്ചപ്പോള്‍ ആളുകള്‍ ഹര്‍ഷാരവം മുഴക്കി. ഉച്ചയ്ക്കു ശേഷം യാര്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള പാളത്തിലേക്ക് കോച്ചുകള്‍ കയറ്റി.
Comments