പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരമാണ് ഇളരാജയ്ക്കു ലഭിച്ചത്. ഇതില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ഇളയരാജ ഇന്‍ഫര്‍മേഷന്‍ ആന്റെ് ബ്രോഡ് കാസ്റ്റിങ്ങ് വിഭാഗത്തിനു കത്തുകള്‍ അയച്ചു. പുരസ്ക്കാര വേദിയില്‍ നിന്നു വിട്ടു നില്‍ക്കുകയും ചെയ്തു. തന്നെ വെറും പശ്ചാത്തല സംഗീതഞ്ജന്‍ മാത്രമായി ഒതുക്കിയതിലുള്ള പ്രതിഷേധമാണ് ഇളയരാജയുടെതെന്നു പറയുന്നു. സംവിധാനം, എഡിറ്റിങ്ങ്, ക്യാമറ, എന്നതു പോലെ തന്നെ ഒന്നാണു സംഗീതമെന്നും അതിനെ രണ്ടായി വേര്‍തിരിക്കേണ്ട ആവശ്യം ഇല്ലെന്നും ഇളയരാജ പറയുന്നു. തറൈപ്പട്ടൈ എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കിയതിനാണ് ഇളയരാജയ്ക്കു പുരസ്കാരം ലഭിച്ചത്.
Comments