. ഡിവില്ലിയേഴ്സ് മടങ്ങി എത്തിയതാണ് ടീമിലെ പ്രധാന മാറ്റം. പരിക്കുമൂലം ഡിവില്ലിയേഴ്സ് പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ കളിച്ചിരുന്നില്ല. ഹാഷിം അംല, ജെ.പി.ഡൂമിനി, ഡേവിഡ് മില്ലര്‍ എന്നിവര്‍ക്കൊപ്പം പരിജയസമ്പന്നനായ ഡിവില്ലിയേഴ്സ് എത്തുന്നത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. മൂന്നാം ഏകദിനത്തില്‍ കളിക്കാതിരുന്ന മോണി മോര്‍ക്കലും നാലാം ഏകദിനത്തില്‍ കളിക്കുമെന്നാണ് കരുതുന്നത്. ഇമ്രാന് താഹിറും ടാബ്രൈസ് ഷംസിയും തിളങ്ങാത്ത സാഹചര്യത്തില്‍ ബെഹാര്‍ദ്ദീനെ അന്തിമ ഇലവനില്‍ കളിപ്പിക്കുന്ന കാര്യവും ദക്ഷിണാഫ്രിക്ക ആലോചിക്കുന്നുണ്ട്. ഡുപ്ലെസിയുടെ അഭാവത്തില്‍ ഏഡന്‍ മര്‍ക്രം തന്നെയായിരിക്കും ടീമിനെ നയിക്കുന്നത്.
Comments