പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ കോടതിയില്‍. കേസ് നടക്കുന്ന കാലയളവില്‍ കുടുംബത്തിന്റെ ചിലവിനായാണ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. കുടുംബ ചെലവിനായി 7 ലക്ഷവും കുട്ടിയുടെ ചെലവിനായി 3 ലക്ഷം രൂപയുമാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടത്. ഇതില്‍ ഷമിയുടെ അഭിപ്രായം കോടതി തേടിയെന്നും ഹസിന്റെ അഭിഭാഷകന്‍ പറഞ്ഞു.
മെയ് നാലിനാണ് കേസില്‍ ഇനി വാദം കേള്‍ക്കുക. ഷമിക്കു പുറമെ, അമ്മ, സഹോദരി, സഹോദരന്‍, സഹോദരന്റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് പരാതി. മാര്‍ച്ച് എട്ടിന് ഇവര്‍ക്കെല്ലാം എതിരെ തന്നെയാണ് ജഹാന്‍ യാദവ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. കേസില്‍ ഹസിന്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.
100 കോടി വരുമാനമുള്ള ഷമിക്ക് മാസം 10 ലക്ഷമെന്നത് വലിയ തുകയല്ലെന്നും അഭിഭാഷകന്‍ പറയുന്നു. പരാതി കൊടുത്തതിനു ശേഷം ഷമി ഒരു രൂപ പോലും ഭാര്യക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷമി നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങുകയും ചെയ്തു. യാദവ്പൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്താക്കാന്‍ പാടില്ലെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷമിയും കുടുംബവും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഷമിയുടെ സഹോദരനൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടെന്നുമാണ് ഹസിന്‍ പറയുന്നത്. വിവാദം ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ പിടിച്ചു കുലുക്കുകയാണ്. താരത്തിനെതിരെ കൊല്‍ക്കത്ത പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Comments