മമ്മൂട്ടിക്കെതിരെ ആരോപണവുമായി നടി ഉഷ. മമ്മൂട്ടിയ്ക്ക് ഇഷ്ടമല്ലാതെ സംവിധായകന് ടി.എസ്. സുരേഷ് ബാബുവിനെ വിവാഹം കഴിച്ചതുമൂലം മമ്മൂട്ടി ചിത്രങ്ങളിലെ റോളുകള്‍ തനിക്ക് നഷ്ടപ്പെടുകയാണെന്ന് ഉഷ ആരോപിച്ചു.സുരേഷ് ബാബുവുമായുള്ള പ്രണയം ഒഴിവാകാന്‍ തന്റെയും സുരേഷ് ബാബുവിന്റെയും രക്ഷിതാക്കള്‍ മമ്മൂക്കയെ സമീപിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് തങ്ങള്‍ വിവാഹിതരായെങ്കിലും പിന്നീട് വിവാഹമോചനം നേടി. അതിനിടെ കോട്ടയം കുഞ്ഞച്ചന്, കാര്‍ണിവല്‍ എന്നീ ചിത്രങ്ങളൊഴിച്ച് മമ്മൂക്കയുടെ മറ്റു സിനിമയില്‍ തനിക്ക് അവസരം കിട്ടിയില്ല. മമ്മൂക്കയുടെ ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്ന ചിത്രത്തില്‍ തനിക്കൊരു റോള്‍ ഉണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ചിത്രം ഷൂട്ടിംഗ് തുടങ്ങിയശേഷവും ആരും തന്നെ വിളിച്ചില്ലെന്നും ഉഷ വ്യക്തമാക്കുന്നു.
Comments