ആസ്‌ത്രേലിയ : അഞ്ചു കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ആസ്‌ത്രേലിയയില്‍ ജീവിച്ചിരുന്ന ഭീകരന്‍ പ്ലാറ്റിപ്പസിന്റെ പല്ലുകള്‍ കണ്ടെത്തി. ആസ്‌ത്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇതിനു പിന്നില്‍. പല്ലിന്റെ വലിപ്പം കണക്കിലെടുക്കുകയാണെങ്കില്‍ 39 ഇഞ്ച് നീളമെങ്കിലും ഉള്ളതാവാം പ്ലാറ്റിപ്പസെന്നു കണക്കാക്കപ്പെടുന്നു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പ്ലാറ്റിപ്പസുകളെക്കാള്‍ മൂന്നിരട്ടിയാണത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവയുടെ നീളം വെറും 38 സെന്റീമീറ്റര്‍ മാത്രമാണ്.
'ഒബ്‌ഡറോഡന്‍ തരല്‍കൂസ്‌ചൈല്‍ഡ്' എന്നാണ് ഇതിന് നാമകരണം ചെയ്‌തിരിക്കുന്നത്. അഞ്ചു കോടിയോ പത്തു കോടിയോ വര്‍ഷങ്ങള്‍ക്കു മുമ്പ് എപ്പോഴോ ആകാം ഇവന്റെ ജീവിത കാലഘട്ടമെന്നു കണക്കാക്കപ്പെടുന്നു. ഇത് വളരെ അപകടകാരിയായ ഒരു മൃഗമാണ്. മനുഷ്യനേപ്പോലും തിന്നുന്നവയാണ് ഇവയെന്നും സൗത്ത് വെയില്‍സ് സര്‍വ്വകലാശാലയിലെ പ്രൊഫസറായ മൈക്ക് ആര്‍ച്ചര്‍ പറയുന്നു. സസ്‌തനികളെപ്പറ്റിയുള്ള നിഗൂഡതകള്‍ക്ക് ഉത്തരം കൂടിയാണ് ഈ ഫോസിലെന്ന് ഫോസിലുകളെക്കുറിച്ചു പഠനം നടത്തുന്ന വിദ്യാര്‍ത്ഥിനി റബേക്ക പിയാന്‍ പറഞ്ഞു.
ഈ വലിയ പല്ല് കണ്ടെത്തിയതും റബേക്കയാണ്. കിഴക്കന്‍ ആസ്‌ത്രേലിയയില്‍ മാത്രമുള്ള ഒരു പ്രത്യേക വിഭാഗം പ്ലാറ്റിപ്പസുകളാണിവ. എന്നാല്‍ ഈ ഫോസിലിനുടമയായ പ്ലാറ്റിപ്പസ് ജീവിച്ചിരുന്നത് സൗത്ത് അമേരിക്കയിലോ അന്റാര്‍ട്ടിക്കയിലോ ആസ്‌ട്രേലിയയിലോ ആകാമെന്നു കരുതപ്പെടുന്നു.
Comments