You are Here : Home / SPORTS

മീര ജാസ്‌മിന്‍ വിവാഹിതയാകുന്നു

Text Size  

Story Dated: Saturday, December 28, 2013 10:12 hrs UTC

തിരുവനന്തപുരം:ഒടുവില്‍ പ്രശസ്ത സിനിമ നടി മീര ജാസ്‌മിന്‍ വിവാഹിതയാകുന്നു.തിരുവനന്തപുരം നന്ദാവനം ടൈറ്റസ്‌-സുഗതകുമാരി ദമ്പതികളുടെ മകനായ അനില്‍ ജോണ്‍ ടൈറ്റസാണു മീരയെ വിവാഹം ചെയ്യുന്നത്.തിരുവനന്തപുരം എല്‍.എം.എസ്‌. പള്ളിയില്‍ ഫെബ്രുവരി 12 നാണു വിവാഹം.വിവാഹത്തിനു സി.എസ്‌.ഐ. ദക്ഷിണ കേരള മഹായിടവക ബിഷപ്‌ റൈറ്റ്‌. റവ. എ. ധര്‍മരാജ്‌ റസാലം മുഖ്യകാര്‍മികത്വം വഹിക്കും.മദ്രാസ്‌ ഐ.ഐ.ടിയില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയില്‍ ബി.ടെക്‌ ബിരുദം നേടിയ അനില്‍ ദുബായിയില്‍ സീനിയര്‍ ടെക്‌നോളജി കണ്‍സള്‍ട്ടന്‍സിയിലാണു ജോലി ചെയ്യുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.