അഖിലേഷ് യാദവ് മന്ത്രിസഭയിലെ മന്ത്രിയായ സുരേന്ദ്ര പട്ടേല്‍ വിവാദത്തില്‍. അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ഒരു പരിപാടിക്കിടെ പട്ടേല്‍ ഒരു യുവാവിന്റെ മുഖത്തടിച്ചതാണ് വിവാദമായിരിക്കുന്നത്. സംഭവം ക്യാമറയില്‍ പതിഞ്ഞതോടെ പട്ടേല്‍ കുടുങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചു നടന്ന ബ്ളാങ്കറ്റ് വിതരണ പരിപാടിക്കിടെയാണ് സംഭവം. അദ്ദേഹത്തിന്റെ ബന്ധുവായ രജിത് പട്ടേലാണ് ആ യുവാവെന്നും വിതരണത്തിനിടെ കൂടുതല്‍ ബ്ളാങ്കറ്റുകള്‍ ആവശ്യപ്പെട്ട് പ്രശ്മുണ്ടാക്കുകയായിരുന്നുവെന്നും പട്ടേല്‍ പറയുന്നു. 10000 ബ്ളാങ്കറ്റുകളാണ് പരിപാടിയില്‍ വിതരണം ചെയ്തത്.
പട്ടേല്‍ വ്യക്തിപരമായി നടത്തിയ പരിപാടിയാണിതെന്നാണ് ആളുകള്‍ പറയുന്നത്. സംഭവസ്ഥലത്ത് പോലീസിനെയെടക്കം വിന്യസിച്ചിട്ടുമുണ്ടായിരുന്നു. ഇങ്ങിനെയോരു പരിപാടി നടത്തണമെന്ന് താന്‍ തീരുമാനിച്ചിരുന്നില്ലെന്നും ആരോ തെറ്റായ മെസേജ് അയച്ചതാണ് പ്രശ്ങ്ങള്‍ക്കു കാരണമെന്നുമാണ് പട്ടേലിന്റെ ആരോപണം. തെറ്റായ സന്ദേശം ശ്രവിച്ച് ആളുകള്‍ തന്റെ വീട്ടിലേക്കു പ്രവഹിക്കുകയായിരുന്നുവെന്നും അങ്ങനെ നിവൃത്തിയില്ലാതെയാണ് താന്‍ ആ പരിപാടി നടത്തിയയതെന്നും പട്ടേല്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കണമെന്ന് അഖിലേഷ് യാദവ് പട്ടേലിനൊടാവശ്യപ്പെട്ടിട്ടുണ്ട്.
Comments