You are Here : Home / SPORTS

ആന്ധ്ര വിളിക്കുന്നു, കേജരിവാളിനെ

Text Size  

Story Dated: Thursday, January 09, 2014 01:16 hrs UTC

ആന്ധ്രയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം.ദേശീയ വൈദ്യുതി വിതരണവും കിഴക്കന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണവും തമ്മില്‍ സംയോജിപ്പിച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് അധികം സമ്പാദിക്കുന്നത് 500 മെഗാവാട്ട് വൈദ്യുതി.
പഞ്ചാബില്‍ നിന്നും ഹരിയായില്‍ നിന്നുമായാണ് ഇത്ര മാത്രം അധിക വൈദ്യുതി സംഭരിക്കാന്‍ ആന്ദ്രാപ്രദേശിനാവുന്നത്. ഇങ്ങയൊയിട്ടും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് ആന്ധ്ര ഗവണ്‍മെന്റിന്റെ നീക്കം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മൂന്നു തവണ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചതിനു ശേഷമാണ് മൂന്നാമതും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉപഭോക്താക്കള്‍ അധിക സര്‍ചാര്‍ജും ഇതിനെ തുടര്‍ന്ന് നല്‍കേണ്ടതായി വരും.
ആന്ധ്രയിലെ വീട്ടമ്മമാര്‍ ഇപ്പോള്‍ ചോദിക്കുന്ന ചോദ്യം ഇവിടെ ഒരു കെജ്രിവാളും ഇല്ലേ എന്നാണ്. കാരണം ഡല്‍ഹിയില്‍ വൈദ്യുതിനിരക്ക് 50 ശതമാനം കുറക്കുകയാണ് കെജ്രിവാള്‍ ചെയ്തത്. ആന്ധ്രയില്‍ വൈദ്യുതി വലിയൊരു പ്രശ്മാണ്. ഇവിടെ വൈദ്യുതി പ്രസരണം, വിതരണം എന്നിവ വഴി തന്നെ നല്ലൊരു ശതമാനം വൈദ്യുതി പാഴായിപ്പോവുന്നുണ്ട്.
മുന്‍ കേന്ദ്ര വൈദ്യുതി സെക്രട്ടറി ഇഎഎസ് ശര്‍മ പറയുന്നത് സാങ്കേതിക പിഴവുകള്‍ മൂലവും നല്ലൊരു ശതമാം വൈദ്യുതി ഇവിടെ പാഴായിപ്പോകുന്നുണ്ടെന്നാണ്. 50 യൂണിറ്റില്‍ താഴെയുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക് യൂണിറ്റിനു 3.60 എന്നത് 1.45 ആക്കുകയാണ് കെജ്രിവാള്‍ ചെയ്തത്. ബാക്കി വരുന്ന തുക വ്യവസായം, വാണിജ്യം മുതലായ മേഖലകളില്‍ നിന്നും ഗവണ്‍മെന്റ് മുതലാക്കും. ഈ ആശയം ഹൈദരാബാദിലും നടപ്പാക്കിയാല്‍ ഇവിടുത്തെ ജനങ്ങളും അമിത വൈദ്യുതി നിരക്കില്‍ നിന്നും രക്ഷപ്പെടും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.