അമൃതാനന്ദമയി മഠത്തിനെതിരെ കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് അഭിഭാഷകന് സുപ്രീം കോടതിയെ സമീപിക്കുന്നു. സുപ്രീം കോടതി അഭിഭാഷകനായ ദീപക് പ്രകാശ് ആണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്.ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ നടന്നതായി അറിഞ്ഞാല്‍ പോലും കേസ് എടുക്കാന്‍ പോലീസിന് ഉത്തരവാദിത്തമുണ്ടെന്നാണ് നേരത്തെ സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
അമൃതാനന്ദമയിയുടെ സന്തത സഹചാരി ആയിരുന്ന ഗെയ്ല് ട്രെഡ്വല്‍ എഴുതിയ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ദീപക് പ്രകാശ് നേരത്തെ പരാതി നല്‍കിയിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ആയിരുന്നു പരാതി നല്‍കിയിരുന്നത്.
Comments