കിളിമാനൂര്‍ : വില്ലേജ് ഓഫീസറുടെ പഴ്സ് കവര്‍ന്ന കള്ളന് രേഖകളും പഴ്സും തിരികെ അയച്ചു കൊടുത്തു.3600 രൂപ,സര്‍വീസ് കാര്‍ഡ് എ.ടി.എം. കാര്‍ഡ്, പാന്‍കാര്‍ഡ്, എന്നിവയും ചില രേഖകളും പഴ്സിലുണ്ടായിരുന്നു. പഴ്സും രേഖകളും പാര്സലായിട്ടാണ് അയച്ചുകൊടുത്തത്.കിളിമാനൂര്‍ വില്ലേജോഫീസര്‍ വി.സന്തോഷിന്റെ പഴ്സാണ് അമൃത എക്സ്പ്രസ്സില്‍ കൊല്ലത്തേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ കള്ളന് അടിച്ച് മാറ്റിയത് .മലപ്പുറത്ത് ജോലി ചെയ്തിരുന്ന സന്തോഷ് ഔദ്യോഗികാവശ്യത്തിന് തിരുവനന്തപുരത്ത് പോയി മടങ്ങുമ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത്. പഴ്സും രേഖകളും പാര്സലായിട്ടാണ് അയച്ചുകൊടുത്തത്. വണ്ടി കൊല്ലത്തെത്തുമ്പോഴാണ് സന്തോഷ് മോഷണവിവരം അറിഞ്ഞത്.
Comments