You are Here : Home / SPORTS

കൊല്ലത്ത് മേല്‍ശാന്തി തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, May 14, 2014 11:17 hrs UTC


കൊല്ലത്ത് മേല്‍ശാന്തി തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. പല ക്ഷേത്രങ്ങളും മേല്‍ ശാന്തിയായി ജോലി ചെയ്തിരുന്ന കൃഷ്ണ ശര്‍മയെ ആണ് മോഷത്തിനും തട്ടിപ്പിനും പോലീസ് അറസ്റ്റ് ചെയ്തത്.  പത്തനാപുരം മഞ്ചള്ളൂര്‍ ക്ഷേത്ര സെക്രട്ടറിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയ കസിലാണ് ഇപ്പോള്‍ കൃഷ്ണ ശര്‍മ അറസ്റ്റിലായിട്ടുള്ളത്. നെടുമണ്‍കാവ് ദുര്‍ഗ്ഗാ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചതും ഇയാളാണെന്ന് പോലീസ് പറയുന്നു. പത്തനാപുരത്ത് നിന്ന് മോഷ്ടിച്ച മൊബൈല്‍ കൃഷ്ണ ശര്‍മയുടെ ഭാര്യ ഉപയോഗിച്ച് വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് മേല്‍ശാന്തി പിടിക്കപ്പെട്ടത്. ചന്ദ്രന്‍ എന്പ്രാന്തിരി എന്ന പേരിലായിരുന്നു ഇയാള്‍ പല സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്നത്.


1997 ല്‍ തിരുവനന്തപുരം മഗലപുരത്ത് രണ്ട് മോഷണ കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.