കോട്ടയം: പ്രമുഖനായ ഒരു യുവ രാഷ്‌ട്രീയ നേതാവുമായി അടുപ്പമുണ്ടായിരുന്നതായി സരിതയുടെ വെളിപ്പെടുത്തല്‍ .തന്റെ മകളുടെ പിതൃത്വം ഈ യുവ നേതാവി നെന്നു മംഗളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന 'പറയാന്‍ പലതും ബാക്കി' എന്ന പരമ്പരയില്‍ സരിത പറയുന്നു.ആദ്യ വിവാഹ ബന്ധം തകര്‍ന്നകാലം മുതല്‍ ഈ യുവ രാഷ്‌ട്രീയ നേതാവുമായി അടുപ്പമുണ്ടായിരുന്നു.തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവായ അദ്ദേഹം ഇപ്പോഴും കുട്ടികളുടെ കാര്യത്തില്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്.ജീവിതം കൈവിട്ടുപോകുമെന്നു തോന്നിയ പല അവസരത്തിലും അദ്ദേഹമായിരുന്നു ആശ്വാസമായതെന്നും സരിത പറയുന്നു.തിരുവനന്തപുരത്ത് വന്നതിനുശേഷം രാഷ്‌ട്രീയ നേതാവുമായുള്ള ബന്ധം കൂടുതല്‍ വളര്‍ന്നു.ആദ്യ വിവാഹ ബന്ധം തകര്‍ന്നകാലത്തായിരുന്നു ആ ബന്ധത്തിന്റെ തുടക്കം.
Comments