ബോളിവുഡ് സുന്ദരി കത്രീന കൈഫിനെക്കാണാന് പതിമൂന്നുകാരായ മൂന്നുപേര്‍ നാടുവിട്ടു,യുപിയിലെ ഗാസിയാബാദില്‍ നിന്നുള്ള മൂന്ന് കുട്ടികളാണ് കത്രീന കൈഫിനെക്കാണാന് നാടുവിട്ടത്. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കവി നഗര്‍ പൊലീസില്‍ പരാതി നല്കി. ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച മുംബൈയില്‍ മൂവരെയും കണ്ടത്തെുകയായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ കറങ്ങി നടക്കുന്ന മൂവര്‍ സംഘത്തെ കണ്ട ഒരു പൊലീസുകാരന് കവി നഗര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അവര്‍ കാര്യം പറഞ്ഞത്. വണ്ടിക്കൂലിക്കായി കൂട്ടത്തിലൊരാള്‍ അഛന്റെ എടിഎം കാര്‍ഡ് കൈക്കലാക്കുകയും ഇതുവഴി സംഘടിപ്പിച്ച പണമാണ് യാത്രക്കൂലിയായി തരപ്പെടുത്തിയതെന്നും പൊലീസിനോട് അവര്‍ പറഞ്ഞു.
Comments