ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ ഫേസ്ബുക്കില്‍ ഏകദേശം 300 കോടി പ്രതികരണങ്ങള്‍. കളിയെ കുറിച്ചുള്ള വിശകലനങ്ങള്‍, ചര്‍ച്ചകള്‍, പോസ്റ്റുകള്‍, കമന്റുകള്‍, ഷെയറുകള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് ഏകദേശ കണക്ക് പുറത്തുവിട്ടത്. 35 കോടി ജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഫേസ്ബുക്കില്‍ നിറഞ്ഞത്. കളി ബ്രസീലില്‍ നിന്നായതുകൊണ്ടും, സോഷ്യല്‍ സൈറ്റുകള്‍ക്ക് വന്‍ പ്രചാരമുള്ള രാജ്യമായതുകൊണ്ടും ഏറ്റവും കൂടുതല്‍പേര്‍ ഫേസ്ബുക്കിലെത്തിയത് ബ്രസീലില്‍ നിന്നുതന്നെ. ഫേസ്ബുക്ക് നിലവില്‍ വന്നശേഷം ഒരു സംഭവത്തിന് മാത്രം ഇത്രയും പ്രതികരണങ്ങളുണ്ടാകുന്നത് ഇതാദ്യമായാണ്.
Comments