You are Here : Home / SPORTS

ഗോസിപ്പുകൾ കേട്ടപ്പോൾ ചിരി

Text Size  

Story Dated: Saturday, July 26, 2014 05:47 hrs UTC

ഗോവിന്ദ് പദ്മസൂര്യയുമായി താൻ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ഉണ്ടായതിന് പിന്നിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണെന്ന് പ്രശസ്ത തെന്നിന്ത്യൻ നടി പ്രിയാമണി പറഞ്ഞു.ഇത് കണ്ടയുടൻ ചില മാദ്ധ്യമങ്ങൾ തന്റെ അമ്മയെ വിളിച്ച് എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിക്കുക വരെ ചെയ്തു. പ്രിയാമണി വിധികർത്താവായി എത്തുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലെ അവതാരകനാണ് ഗോവിന്ദ്. താനും പദ്മസൂര്യയും ചിരിച്ചു കൊണ്ട് ഒരുമിച്ച് നിൽക്കുന്ന ചിത്രമായിരുന്നു അത്. ഗോസിപ്പുകൾ കേട്ടപ്പോൾ ചിരിക്കാനാണ് തോന്നിയത. ആരുമായെങ്കിലും പ്രണയത്തിൽ ആവുകയാണെങ്കിൽ അക്കാര്യം താൻ മറച്ചു വയ്ക്കില്ല. പ്രണയത്തിൽ അല്ല എന്ന് ആദ്യം പറയുകയും പിന്നീട് അത് അംഗീകരിക്കുകയും ചെയ്യുന്നതിൽ അർത്ഥമില്ല. ഇത്തരം ഗോസിപ്പുകളോട് അന്നും ഇന്നും പ്രതികരിക്കേണ്ടെന്നാണ് തന്റെ തീരുമാനമെന്നും പ്രിയാമണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.