ആറന്മുള വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച നടന് സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് നടന് ഇന്നസെന്റ് എംപി. സുരേഷ് ഗോപിക്ക് അമ്മയില്‍ അംഗത്വമുള്ളതിനാല്‍ താന്‍ പ്രതികരിക്കുന്നത് ശരിയല്ലെന്ന് ഇന്നസെന്റ് പറഞ്ഞു. സുരേഷ് ഗോപി അമ്മയിലെ അംഗമാണ്, മാത്രമല്ല, ഇത്തരം പരാമര്‍ശങ്ങളില്‍ മൗനം പാലിക്കുകയാണ് നല്ലത്. പ്രതികരിക്കുന്നത് അപകടം വരുത്തിവയ്ക്കുമെന്നും ഇന്നസെന്റ് വ്യക്തമാക്കി.
Comments