അടുത്ത കാലത്ത് മലയാള സിനിമയിലെ ഗോസ്സിപ്പ് വാര് ത്തകളിലെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങ ലഭിച്ചത് അനൂപ് മേനോന് - ഭാവന പ്രണയത്തിനായിരുന്നു.എന്നാല്‍ അത്തരമൊരു വാര് ത്ത പ്രചരിക്കുവാനുള്ള സാഹചര്യത്തെ പറ്റി ഹിറ്റ് സം വിധായകന് സജി സുരേന്ദ്രന് ഒരു പ്രമുഖ വാരികയോട് മനസ്സ് തുറന്നു.
ഷൂട്ടിങ്ങാണെന്ന് ആരും അറിയാതിരിക്കാനായി അനൂപിന്റെ മൊബൈല്‍ സ്പീക്കറില്‍ ഞാന്‍ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. ഇതിനിടെ അനൂപിനെയും ഭാവനയെയും തിരിച്ചറിഞ്ഞ ഒരു സ്ത്രീ വേഗം അനുപിന്റെയടുത്തേക്ക് നടന്നടുത്തപ്പോള്‍ ഞാന്‍ പറഞ്ഞു."അനൂപേ ഒരു സ്ത്രീ നിങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നീ എങ്ങനെയെങ്കിലും ഒഴിവാകണം."
അടുത്തുവന്ന സ്ത്രീയോട് അനൂപ് പറഞ്ഞു "ചേച്ചീ ഞാനും ഭാവനയും നാട്ടില്‍നിന്ന് ഒളിച്ചോടി വരുകയാണ് ദയവുചെയ്ത് പരിചയഭാവം കാണിക്കരുത് ആരെങ്കിലും കണ്ടാല്‍ നാട്ടില്‍ പ്രശ്നമാകും."
ഇത് കേട്ടതോടെ ആ സ്ത്രീ മാറിനിന്ന് പറഞ്ഞു."ട്രിവാന്‍ഡ്രം ലോഡ്ജിലെ നിങ്ങളുടെ അഭിനയം കണ്ടപ്പോഴെ ഞങ്ങള്‍ കരുതിയിരുന്നതാണ്. ഇപ്പോള്‍ അത് സത്യമായല്ലോ."
അനൂപ് അവിടെനിന്ന് തടിതപ്പാന്‍ പറഞ്ഞതാണെങ്കിലും അതോടെ അനൂപും ഭാവനയും പ്രേമിച്ച് ഒളിച്ചോടി മുംബൈയിലെത്തി എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിലും മറ്റും വാര്‍ത്ത പടരുകയായിരുന്നു.
Comments