സിനിമ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിശയില്‍ പരിഹസിക്കുന്ന കോമഡി അവതരിപ്പിച്ചതിന് മിമിക്രി താരം കോട്ടയം നസീര്‍ മാപ്പ് പറഞ്ഞു . മന്ത്രിയെ ഫോണില്‍ വിളിച്ചാണ് നസീര്‍ മാപ്പ് പറഞ്ഞത്. താന്‍ അവതരിപ്പിച്ച പരിപാടി മൂലം വിഷമം തോന്നിയെങ്കില്‍ ക്ഷണിക്കണമെന്ന് നസീര്‍ പറഞ്ഞു.പരിപാടിക്ക് സദസില്‍ ഉണ്ടായിരുന്ന പ്രേക്ഷകരില്‍ ആരും കയ്യടിക്കുകയോ പരിപാടി പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല. സര്‍ക്കാര്‍ പരിപാടിയില്‍ മന്ത്രിയെക്കുറിച്ച് അത്രയും പറയാന്‍ പാടില്ലായിരുന്നുവെന്നും നസീര്‍ പറഞ്ഞു. മന്ത്രി കൂടി വേദിയില്‍ ഇരിക്കെയാണ് നസീര്‍ അദ്ദേഹത്തെ ആക്ഷേപിച്ച് പരിപാടി അവതരിപ്പിച്ചത്.
Comments