നാഗവല്ലിയുടെ ക്രെഡിറ്റ് ആരുവേണമെങ്കിലും എടുത്തുകൊള്ളട്ടെയെന്നു ഭാഗ്യലക്ഷ്മി പറഞ്ഞു.ഫാസില്‍ 23 വര്‍ഷത്തിനുശേഷം നടത്തിയ പ്രതികരണത്തില്‍ തനിക്ക് യാതൊരു ദുഃഖവുമില്ല.'എനിക്ക് ഈ ചിത്രത്തിന്റെ പേരില്‍ പുരസ്കാരങ്ങളോ പ്രത്യേകിച്ച് കൂടുതല്‍ അവസരങ്ങളോ ഒന്നും ലഭിച്ചില്ല. പിന്നെന്തിനാണ് ഞാന്‍ ഈ വിവാദങ്ങളെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി യാതൊരു പുരസ്കാരവും ഞാന്‍ വാങ്ങിയിട്ടില്ലാത്തതു കൊണ്ടുതന്നെ എനിക്ക് ഒരു കുറ്റബോധവുമില്ല. പക്ഷേ ആ സിനിമയ്ക്ക് ശബ്ദം നല്കിയ എല്ലാവരുടെയും പേര് സിനിമയുടെ ടൈറ്റിലില്‍ നല്‍കിയിട്ടുണ്ട്. എന്തുകൊണ്ട് ദുര്‍ഗ്ഗയുടെ പേര് നല്‍കിയില്ല.? അത് അവരോട് കാണിച്ച അനീതിയല്ലേ.? എനിക്കതില്‍ അപമാനാമോ കുറ്റബോധമോ സങ്കടമോ പ്രതിഷേധമോ ഒന്നുമില്ല. അത്തരം അവസ്ഥയൊക്കെ ഞാന്‍ എന്നേ അതിജീവിച്ചുകഴിഞ്ഞു.
Comments