You are Here : Home / SPORTS

ഉപയോഗിക്കാത്തതായി ലോകത്ത്‌ ഒരു മയക്കുമരുന്ന്‌ പോലുമില്ല

Text Size  

Story Dated: Monday, May 09, 2016 01:19 hrs UTC

12 വര്‍ഷം മയക്കുമരുന്ന്‌ ഉപയോഗിച്ചിരുന്ന താന്‍ ഉപയോഗിക്കാത്തതായി ലോകത്ത്‌ ഒരു മയക്കുമരുന്ന്‌ പോലുമില്ലെന്ന്‌ നടന്‍ സഞ്‌ജയ്‌ ദത്ത്‌. പുനരധിവാസത്തിനായി പിതാവ്‌ അമേരിക്കയിലെ ലഹരിവിമോചന ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ അവര്‍ കാണിച്ച പട്ടികയില്‍ താന്‍ ഉപയോഗിക്കാത്ത ഒരു മയക്കുമരുന്ന്‌ പോലും ഉണ്ടായിരുന്നില്ല.മയക്കുമരുന്ന്‌ ശീലത്തില്‍ നിന്നും പുറത്തുവന്നത്‌ ഏറെ കഷ്‌ടപ്പെട്ടായിരുന്നു. പുനരധിവാസ ജീവിതത്തില്‍ ഒരു വശത്ത്‌ ശരീരം തകര്‍ന്നു പോകുമ്പോള്‍ മറുവശത്ത്‌ തണുപ്പ്‌ അനുഭവപ്പെടും. എന്നാല്‍ ഈ കഷ്‌ടപ്പാട്‌ കഴിഞ്ഞാല്‍ എന്തിനായിരുന്നു ഇത്‌ എടുത്തതെന്ന്‌ സ്വയം ചോദിച്ചുപോകും. സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കു, ജോലിയെയും കുടുംബത്തെയും സ്‌നേഹിക്കു. ഇതെല്ലാം കൊക്കെയ്‌നെക്കാള്‍ മെച്ചപ്പെട്ട കാര്യങ്ങളാണെന്ന്‌ സഞ്‌ജയ്‌ദത്ത്‌ യുവാക്കളെ ഉപദേശിക്കുന്നു. ഇതിനും മാത്രം മയക്കുമരുന്ന്‌ കഴിച്ചിരുന്നെങ്കില്‍ ഇതിനകം മരിച്ചു പോകേണ്ടതായിരുന്നു എന്നും ഇന്ത്യയില്‍ എന്തു ഭക്ഷണമാണ്‌ കഴിക്കുന്നതെന്നും ചികിത്സിച്ച ഡോക്‌ടര്‍ പിതാവിനോട്‌ ചോദിച്ചു. അവര്‍ മരുന്നിന്റെ പട്ടിക നല്‍കിയപ്പോള്‍ അതിലെ എല്ലാം ടിക്‌ ചെയ്‌തു. എന്തുകൊണ്ടെന്നാല്‍ അതില്‍ ഉണ്ടായിരുന്ന എല്ലാം താന്‍ ഉപയോഗിച്ചിരുന്നതായരുന്നെന്നും ദത്ത്‌ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.