You are Here : Home / SPORTS

ദത്ത ഫൂഗെയെ കൊലപ്പെടുത്തിയത് മകന്റെ സുഹൃത്തുക്കള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, July 16, 2016 12:52 hrs UTC

പൂനെ: സ്വര്‍ണ ഷര്‍ട്ട് ധരിച്ചകോടീശ്വരന്‍ ദത്ത ഫൂഗെയെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ മകന്റെ സുഹൃത്തുക്കള്‍. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ മുഖ്യപ്രതിയായ അതുല്‍ മോഹിത് ഫൂഗെയുടെ മകനായ ശുഭത്തെ വിളിച്ച് അച്ഛനുമായി പിറന്നാള്‍ പാര്‍ട്ടിക്ക് വരാന്‍ ആവശ്യപ്പെട്ടു. വരുമ്പോള്‍ പത്ത് ബിരിയാണിയും രണ്ട് പായ്ക്കറ്റ് സിഗരറ്റും കൊണ്ടുവരണമെന്നും പറഞ്ഞു. ശുഭം ഇക്കാര്യം അച്ഛനെ അറിയിച്ച ശേഷം സുഹൃത്ത് രോഹന്‍ പഞ്ചാലുമൊത്ത് കാറില്‍ ഭക്ഷണവും സിഗരറ്റും വാങ്ങാന്‍ പോയി. തുടര്‍ന്ന് പിറന്നാള്‍ ആഘോഷം നടക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അതുല്‍ മോഹിതും ഒരും സംഘം ആളുകളും അച്ഛനെ മര്‍ദ്ദിക്കുന്നതാണ് കണ്ടത്. കാര്‍ നിര്‍ത്തി സഹായത്തിനായി അപേക്ഷിച്ചെങ്കിലും രക്ഷയുണ്ടായില്ല. രക്തംവാര്‍ന്ന് ഫൂഗെ സംഭവസ്ഥലത്തു തന്നെ മരിച്ചു.തങ്ങള്‍ക്ക് തരാനുള്ള ഒന്നര ലക്ഷം രൂപ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ശുഭവും സുഹൃത്ത് രോഹനുമാണ് സംഭവം പൊലീസിനെ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.