ന്യൂയോര്‍ക്ക്: ചിമ്പാന്‍സി എന്ന മൃഗത്തെ എല്ലാ നിയമപരമായ അവകാശങ്ങളും ഉള്ള മനുഷ്യനായി പരിഗണിക്കണമോ എന്ന് ന്യൂയോര്‍ക്ക് കോടതി തീരുമാനിക്കും. ടോമി, കിക്കൊ എന്ന പേരുകളുള്ള രണ്ടു ചിമ്പാന്‍സികളെ കൂടുകളില്‍ നിന്നും മോചിപ്പിച്ച് പുറത്ത് സ്വതന്ത്രമായി ജീവിക്കുവാന്‍ അനുവദിക്കണമെന്നാവശ്യപ്പട്ട് ഫ്ലോറിഡാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ ഹ്യൂമണ്‍ റൈറ്റ്സ് പ്രോജക്റ്റ് അനിമല്‍ അഡ്വക്കസി ഗ്രൂപ്പ് അറ്റോര്‍ണി, സ്റ്റീവന്‍ വൈസ് മന്‍ഹാട്ടന്‍ സ്റ്റേറ്റ് അപ്പീല്‍ കോടതിയില്‍ ഇന്ന് (മാര്‍ച്ച് 16) ഉന്നയിച്ച വാദമുഖങ്ങള്‍ കേട്ട് കോടതി വിധി പ്രസ്താവിക്കുന്നതിനായി മാറ്റിവെച്ചു. നിയമരഹിതമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ചിമ്പാന്‍സികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അറ്റോര്‍ണി ദീര്‍ഘകാലമായി നടത്തി വരികയാണ്. പതിമൂന്ന് ഐലന്റുകളില്‍ കഴിയുന്ന ചിമ്പാന്‍സികളുമായി ഇവര്‍ക്ക് ജീവിക്കാന്‍ അവസരം ഒരുക്കി കൊടുക്കണമെന്നും അറ്റോര്‍ണി ആവശ്യപ്പെട്ടു. അഞ്ചംഗ ജഡ്ജിമാരുടെ പാനലാണ് ഈ കേസ്സില്‍ വിധി പ്രസ്ഥാവിക്കുക.
Comments